രണ്ട് വർഷം മുൻപാണ് കുട്ടിക്ക് സ്‌പൈനൽ മസ്‌കുലർ അട്രോഫി എന്നറിയപ്പെടുന്ന ന്യൂറോ മസ്‌കുലർ ഡിസീസ് സ്ഥിരീകരിച്ചത്. ചികിത്സകൾ തുടർന്നെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കണമെങ്കിൽ 16 കോടി രൂപ വിലവരുന്ന ‘സോൾഗെൻസ്‌മ‘ എന്ന മരുന്ന് ആവശ്യമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. ഇതോടെയാണ് മരുന്നിന് ആവശ്യമായ തുക കണ്ടെത്താൻ യോഗേഷും കുടുംബവും ശ്രമം ആരംഭിച്ചത്.
ആവശ്യമായത് വലിയ തുകയായതിനാൽ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോമായ ‘ഇംപാക്‌ട് ഗുരു’വിലൂടെ കഴിഞ്ഞ രണ്ട് വർഷമായി തുടരുന്ന ഇടപെടൽ മൂലമാണ് ആവശ്യമായ തുക കുടുംബത്തിന് ലഭിച്ചത്. 65,000 പേരിൽ നിന്നായി 14,84 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ഡോക്‌ടർമാരടക്കമുള്ളവരുടെ ഇടപെടലാണ് സഹായമായത്.
‘കൊറോണ മാതാ’ നിങ്ങളെ രക്ഷിക്കും; കൊവിഡിൽ നിന്ന് രക്ഷനേടാൻ യുപിയിൽ ക്ഷേത്രം
സ്‌പോൺസർ മാതൃകയിൽ സഹായം അഭ്യർഥിച്ചെങ്കിലും ആരും മുന്നോട്ട് വരാതിരുന്നതോടെയാണ് കുടുംബം ‘ഇംപാക്‌ട് ഗുരു’വിലൂടെ ഇടപെടൽ ആരംഭിച്ചത്. രണ്ട് വർഷത്തെ ശ്രമത്തിന് ശേഷമാണ് മരുന്നിന് ആവശ്യമായ പണം ലഭിച്ചതെന്ന് യോഗേഷ് ഗുപ്‌ത പറഞ്ഞു. മരുന്ന് നൽകുന്നതോടെ മകൻ്റെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ കഴിയും. സന്തോഷമുള്ള കാര്യമാണിത്. സഹായിച്ച എല്ലാവരോടും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.
കൊവിഡ് 19 മൂന്നാം തരംഗം വരുമെന്ന് ഉറപ്പ്; മുന്നൊരുക്കങ്ങൾ തുടങ്ങിയതായി ഡൽഹി മുഖ്യമന്ത്രി
നിലവിൽ ഹൈദരാബാദിലെ റെയിൻബോ ആശുപത്രിയിലാണ് കുട്ടി. ജനിച്ച് മാസങ്ങൾക്ക് ശേഷമാണ് മൂന്ന് വയസുകാരൻ്റെ ആരോഗ്യനില മാറിമറിഞ്ഞത്. കൈകാലുകൾക്ക് ബലക്ഷയം സംഭവിച്ചു. സഹായമില്ലാതെ ഇരിക്കാനും നിൽക്കാനും കഴിയുമായിരുന്നില്ല. വിശദമായ പരിശോധനയിലാണ് രോഗവിവരം വ്യക്തമായത്. ലോകത്ത് ഇതുവരെ ന്യൂറോ മസ്‌കുലർ ഡിസീസ് സ്ഥിരീകരിച്ചത് 800 – 900 ആളുകളേ ഉള്ളൂ. തലച്ചോറിലെയും നട്ടെല്ലിലെയും നാഡീകോശങ്ങങ്ങൾ നശിക്കുന്നതാണ് ഈ രോഗത്തിൻ്റെ പ്രത്യേകത.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 3 year old boy needed 16 crore worth injection in hyderabad
Malayalam News from malayalam.samayam.com, TIL Network