മൻസൂർ കൊല്ലപ്പെട്ടതിന്റെ മൂന്നാം ദിനമാണ് രതീഷിനെ വളയത്തെ കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രതീഷിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് കെ സുധാകരൻ അടക്കമുള്ളവർ ആരോപണം ഉന്നയിച്ചിരുന്നു.
രതീഷ്
ഹൈലൈറ്റ്:
- മരണം കൊലപാതകമല്ല
- ശരീരത്തിലെ പരിക്കുകൾ സംഘർഷത്തിനിടെ സംഭവിച്ചത്
- പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് പോലീസിന്റെ വിലയിരുത്തൽ
Also Read: ‘പാസ്പോർട്ട്’ കഥയിൽ വീണ് അമ്പിളി; ടിക്ക് ടോക്ക് താരം വലയിലായത് ഇങ്ങനെ
രതീഷിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണമുണ്ടായി രണ്ടു മാസം പിന്നിടുമ്പോഴാണ് പോലീസ് അന്തിമ നിഗമനത്തിലെത്തിയത്. കൂട്ടു പ്രതികളും സാഹചര്യ തെളിവുകളും രതീഷിന്റെ സുഹൃത്തുക്കൾ നൽകിയ വിവരത്തിലും വ്യക്തമായ സൂചനകളുണ്ട്. സൈബർ സെല്ലും ഫോറൻസിക് വിദഗ്ദരും ശേഖരിച്ച വിവരങ്ങളും കേസിൽ നിർണ്ണായകമായിരുന്നു.
മൻസൂർ കൊല്ലപ്പെട്ടതിന്റെ മൂന്നാം ദിനമാണ് രതീഷിനെ വളയത്തെ കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രതീഷിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് കെ സുധാകരൻ അടക്കമുള്ളവർ ആരോപണം ഉന്നയിച്ചിരുന്നു. രതീഷിന്റെ ശരീരത്തിലെ പരിക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം.
കൊല്ലത്ത് പിപിഇ കിറ്റ് ധരിച്ചെത്തി ബൈക്ക് മോഷ്ടിച്ചു; സ്റ്റാർട്ട് ചെയ്യാൻ കഴിയാതെ വന്നതോടെ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു
ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കു കീഴിൽ വടകര റൂറൽ എസ്പി നേരിട്ടാണ് കേസ് അന്വേഷിച്ചത്. കേസിൽ 51 പേരിൽ നിന്നും മൊഴിയെടുത്തിരുന്നു. അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ വടകര റൂറൽ എസ്പിക്ക് കൈമാറും. തെളിവുകൾ ശേഖരിച്ച ശേഷമാണ് നിഗമനത്തിൽ എത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : panoor manoosr case accused ratheesh s death is not murder
Malayalam News from malayalam.samayam.com, TIL Network