പഴം പൊരിയ്ക്കൊപ്പം ബീഫ് കറി….ഇങ്ങനെയൊരു കോംബിനേഷനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവരാണ് നമ്മള്. എന്നാല്‍, ഇത് നമ്മുടെ നാട്ടില്‍ സുലഭമായി ലഭ്യമായ ഭക്ഷണകോംപിനേഷനാണ്. ഒരിക്കലും ചേരാത്ത വിഭവങ്ങള്‍ കൂട്ടി കഴിക്കുന്നതിനെ ഹല്‍വയും മത്തിക്കറിയും പോലെ എന്ന് നമ്മള് പറയാറും. നമുക്ക് ഒരിക്കലും സങ്കല്പിക്കാന് കഴിയാത്തതരത്തിലുള്ള വിഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ കോംബിനേഷനുകള്‍ അവതരിപ്പിക്കുന്ന ധാരാളം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിക്കുന്നുണ്ട്.
പിസയ്ക്കൊപ്പം പുതിന ഇല ചട്നി കഴിക്കുന്ന ഫുഡ് ബ്ളോഗര്‍ വൈശാലി ഖുരാനയുടെ വീഡിയോ ആണ് ഇപ്പോള്‍ ഇൻസ്റ്റഗ്രാമിൽ ട്രെന്‍ഡിങ്ങായിരിക്കുന്നത്.
താന്‍ വാങ്ങിയ പിസയുടെ മുകളില്‍ ഓറെഗാനോ വെക്കരുത് എന്ന് പറയുന്നത് വീഡിയോയില്‍ കാണാം. പകരം പുതിന ഇലകൊണ്ട് തയ്യാറാക്കിയ ചട്നി പിസയുടെ മുകളില്‍ വെച്ചു.
ചിക്കന്‍ ടിക്ക, സമോസ, മട്ടണ്‍ കെബാബ് എന്നിവയ്ക്കൊപ്പമാണ് സാധാരണ പുതിനഇല ചട്നി കഴിക്കാറ്. പുതിയ കോംബിനേഷന്‍ കണ്ട് പലരും നെറ്റി ചുളിച്ചു. പുതിന ചട്നി കൂട്ടി വളരെ ആസ്വദിച്ച് പിസ കഴിക്കുന്ന വൈശാലിയെ ആണ് വീഡിയോയില്‍ കാണാന്‍ കഴിയുക. 89,000-ല്‍ പരം ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. 3500-ല്‍ പരം ലൈക്കുകളും ലഭിച്ചു.
ഇന്ത്യയില്‍ സാധാരണ കെച്ചപ്പ് ഉപയോഗിച്ചാണ് പിസ കഴിക്കുന്നത്. എന്നാല്‍, പിസയുടെ ജന്മനാടായ ഇറ്റലിയില്‍ സോസ് കൂട്ടി പിസ കഴിക്കുന്നത് മോശം കാര്യമായിട്ടാണ് കരുതുന്നത്.
Content highlights: pizza with mint chatney, new combination food, twitter reacts