ചിക്കന്‍ പോപ് കോണിന്റെ വെജിറ്റേറിയന്‍ രൂപമാണ് പനീര്‍ പോപ്കോണ്‍. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ വിഭവം സ്നാക്സായി കഴിക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
- പനീര്കട്ട -250 ഗ്രാം
- കശ്മീരി മുളക് പൊടി -കാല് ടീസ്പൂണ്‍
- ഉണങ്ങിയ പാര്‍സ്ലി ഇല-കാല് ടീസ്പൂണ്‍
- പനിക്കൂര്‍ക്ക -കാല് ടീസ്പൂണ്‍
- കരുമുളക് -കാല് ടീസ്പൂണ്‍
- ഉപ്പ് -ആവശ്യത്തിന്
- കടലമാവ് -അരക്കപ്പ്
- വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ് -ഒരു ടീസ്പൂണ്‍
- മഞ്ഞള്‍പൊടി -കാല് ടീസ്പൂണ്‍
- ബേക്കിങ് സോഡ-ഒരു നുള്ള്
- വെള്ളം -അരക്കപ്പ്
- ബ്രെഡ് പൊടി -അരക്കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രമെടുത്ത് അതിലേക്ക് പനീര്‍, കശ്മീരി മുളക് പൊടി, പാര്‍സ്ലി ഇല ഉണങ്ങിയത്, പനികൂര്‍ക്ക, കുരുമുളക്, ഉപ്പ് എന്നിവ ചേര്‍ക്കുക. പനീര്കഷ്ണങ്ങള് ഉടഞ്ഞുപോകാതെ ഇവ നന്നായി കൂട്ടിയോജിപ്പിക്കുക.
മറ്റൊരു പാത്രമെടുത്ത് അതിലേക്ക് കടലമാവ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍പ്പൊടി, കശ്മീരി മുളക് പൊടി, ബേക്കിങ് സോഡ എന്നിവ ചേര്‍ക്കുക. ഇതിലേക്ക് വെള്ളം ഒഴിച്ച് നല്ല കട്ടിയില്‍ മാവ് കുഴച്ചെടുക്കുക. കട്ടകെട്ടാതെ വേണം മാവ് തയ്യാറാക്കാന്‍.
ഈ കൂട്ടിലേക്ക് ഓരോ പനീര്കഷ്ണങ്ങള് എടുത്ത് മുക്കിയശേഷം ബ്രെഡ് പൊടിയിലും മുക്കിയെടുക്കുക.
ഒരു പാന്‍ അടുപ്പത്ത് വെച്ച് ചൂടായി കഴിയുമ്പോള്‍ പനീര്‍ കഷ്ണങ്ങള്‍ തിരിച്ചുമറിച്ചുമിട്ട് സ്വര്ണനിറമാകുന്നത് വരെ വറുത്തെടുക്കാം.
Content highlights: paneer popcorn recipe, snacks recipe