മാളുകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും
മാളുകളിലെ ഡ്രസ്സിംഗ് റൂമുകള്‍ തുറക്കാനും, ടച്ച് സ്‌ക്രീനുകള്‍ പ്രവര്‍ത്തിപ്പിക്കാനും അനുവാദം നല്‍കിയതായും അദ്ദേഹം അറിയിച്ചു. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ ഇവ അണുവിമുക്തമാക്കാന്‍ സംവിധാനം ഒരുക്കണം. ഇവിടങ്ങളില്‍ സാമൂഹ്യ അകലം കൃത്യമായി പാലിക്കുകയും വേണം. അതേസമയം, ആള്‍ക്കൂട്ടത്തിന് കാരണമാവുന്ന രീതിയില്‍ സെലിബ്രിറ്റികളെയും പരസ്യമോഡലുകളെയും ക്ഷണിക്കുക, ഷോപ്പുകളിലും മറ്റും വിവിധ ചടങ്ങുകള്‍ സംഘടിപ്പിക്കുക, പ്രൊമോഷനുകളുടെ ഭാഗമായി ആളുകളെ കൂട്ടുക, ഉല്‍പ്പന്നങ്ങളുടെ ലോഞ്ചിംഗ് സംഘടിപ്പിക്കുക തുടങ്ങിയവ കര്‍ശനമായി വിലക്കിയതായും അധികൃതര്‍ അറിയിച്ചു. നിയമലംഘകരെ കണ്ടെത്തുന്നതിന് പരിശോധനകള്‍ വ്യാപകമാക്കും. ഇതിനകം വ്യാപാര സ്ഥാപനങ്ങളില്‍ 103,274 പരിശോധനകള്‍ നടത്തിയതില്‍ 3436 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.
കൗമാരക്കാര്‍ക്ക് വാക്‌സിനേഷന്‍ പരിഗണനയില്‍
അതേസമയം, സൗദിയിലെ 12നും 18നും ഇടയില്‍ പ്രായമുള്ളവരില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്ന കാര്യം ആരോഗ്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അലി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉടനെയുണ്ടാകും. രണ്ടാം ഡോസ് വൈകുന്നതില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇതിനികം 1.6 കോടി ഡോസുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. 1.45 കോടിയോളം പേര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : saudi shopping malls open only to vaccinated people from august
Malayalam News from malayalam.samayam.com, TIL Network