ഹൈലൈറ്റ്:
- ഭര്‍ത്താവൻ്റെ പരാതിയിൽ കേസ്
- മാതാപിതാക്കള്‍ അറസ്റ്റിൽ
- കൊവിഡ് വന്നു മരിച്ചെന്ന് വരുത്തിത്തീര്‍ക്കാൻ ശ്രമം
സംഭവം വിവാദമായതോടെ യുവതിയുടെ മൃതദേഹം പോലീസ് പരിശോധനയ്ക്കായി പുറത്തെടുത്തു. കുടുംബത്തിനെതിരെ കൊലപാതകത്തിനു കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സൈന എന്നു പേരുള്ള യുവതിയാണ് മരിച്ചതെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട്. ലിസരി ഗേറ്റ് പരിസരത്തായിരുന്നു കുടുംബം താമസിച്ചിരുന്നത്. കഴിഞ്ഞ മാസമാണ് ഫര്മാൻ എന്നു പേരുള്ള യുവാവുമായി യുവതിയുടെ വിവാഹം കഴിഞ്ഞത്.
Also Read: അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ജാഗ്രത നിർദേശം
കഴിഞ്ഞ മെയ് 31ന് ദുരൂഹസാഹചര്യത്തിലായിരുന്നു സൈന മരിച്ചത്. എന്നാൽ മരണത്തിൽ ഫര്മാന് സംശയങ്ങളുണ്ടായിരുന്നു. സൈനയ്ക്ക് വയറുവേദനയുണ്ടായെന്നും തുടര്‍ന്ന് മരിച്ചെന്നുമായിരുന്നു സൈനയുടെ മാതാപിതാക്കള്‍ ഫര്മാനോടു പറഞ്ഞത്. എന്നാൽ സൈനയെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയതാണെന്ന് ചില ബന്ധുക്കളിൽ നിന്ന് ഫര്മാന് വിവരം ലഭിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് യുവതിയെ മാതാപിതാക്കള്‍ കൊലപ്പെടുത്താൻ ശ്രമിച്ചെന്നു തെളിയിക്കുന്ന ശബ്ദരേഖയുമായി ഫര്മാൻ പോലീസിൽ സമീപിക്കുകയായിരുന്നു.
Also Read: ഐഷ സുൽത്താനയ്ക്ക് പിന്തുണ; വി ശിവൻകുട്ടിയുടേത് ഭരണഘടനാ ലംഘനമാണെന്ന് കുമ്മനം രാജശേഖരൻ
തുടര്‍ന്ന് ഫര്‍മാൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് മാതാപിതാക്കള്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു. കൂടാതെ ക്രിമിനൽ ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് മീററ്റ്് കോട്വാലി സര്‍ക്കിള്‍ ഓഫീസര്‍ അരവിന്ദ് ചൗരസി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഓഡിയോ ക്ലിപ്പ് ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ഇതിൻ്റെ നിജസ്ഥിതി വ്യക്തമാകുന്നതേയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി. യുവതിയുടെ മാതാപിതാക്കള്‍ ഒളിവിലാണെന്നും ഇവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.
കൂട്ട മരണങ്ങൾക്ക് കാരണം ഡെൽറ്റ പ്ലസ് വകഭേദമോ?
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : police books parents of meerut woman died allegedly by honor killing after her husband files complaint
Malayalam News from malayalam.samayam.com, TIL Network