മത്സരത്തിന്റെ 52ാം മിനുറ്റിൽ ഷിക്ക് നേടിയ ഗോൾ യൂറോ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായി മാറിയിരിക്കുകയാണ്
ഗ്ലാസ്ഗോ: യൂറോകപ്പിൽ സ്കോട്ട്ലൻഡിനെ അവരുടെ തട്ടകത്തിൽ വച്ച് എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ന് ചെക്ക് റിപ്പബ്ലിക് പരാജയപ്പെടുത്തിയത്. ചെക്ക് റിപ്പബ്ലിക്കിന് വിജയം സമ്മാനിച്ചത് പാട്രിക് ഷിക്കിന്റെ ഇരട്ടഗോളുകളും.
മത്സരത്തിന്റെ 42,52 മിനുറ്റുകളിലാണ് ഷിക്കിന്റെ ഗോളുകൾ. ഇതിൽ 52ാം മിനുറ്റിൽ ഷിക്ക് നേടിയ ഗോൾ യൂറോ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നായി മാറിയിരിക്കുകയാണ്.
Read More: ആശുപത്രിയിൽ നിന്ന് ടീം അംഗങ്ങൾക്ക് ആശംസയറിയിച്ച് ക്രിസ്റ്റ്യൻ എറിക്സൺ
സ്കോട്ടിഷ് ഗോൾ പോസ്റ്റിൽ നിന്ന് ഗോളി മാർഷൽ ഒന്നു മാറിനിന്ന തക്കം മനസ്സിലാക്കിയാണ് ഷിക്ക് ഒരു ലോങ് ഷോട്ടിലൂടെ മത്സരത്തിലെ രണ്ടാം ഗോൾ നേടിയത്.
മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്നും 49.7 യാർഡ് അകലെ നിന്നായി തൊടുത്ത കിക്കാണ് സ്കോട്ടിഷ് ഗോൾവലയിലെത്തിയത്. സ്കോട്ടിഷ് ഗോളി മാർഷൽ ഈ ഷോട്ട് തടുക്കാനായി ശ്രമം നടത്തിയെങ്കിലും ശ്രമം വിഫലമായി.
Read More: UEFA Euro 2020 Schedule, Teams, Fixtures, Live Streaming: യൂറോകപ്പ് 2020 ഫിക്സ്ചർ
Web Title: Patrick schicks long range goal in scotland vs czech republic match in uefa euro 2021 football