സമൂഹത്തിൽ തെറ്റായ മാതൃകകൾ ഉണ്ടാകാൻ പാടില്ലെന്നാണ് വനിതാ കമ്മീഷൻ കരുതുന്നതെന്ന് കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ, സജിതയെയും റഹ്മാനെയും സന്ദർശിച്ച ശേഷമാണ് പ്രതികരണം
സജിത, റഹ്മാൻ. PHOTO: Samayam Malayalam
ഹൈലൈറ്റ്:
- എന്തൊക്കെയോ അവിശ്വസനീയമായ കാര്യങ്ങൾ ഉണ്ട്
- പ്രയാസങ്ങളെന്തെങ്കിലും ഉണ്ടെന്ന് അവർ സമ്മതിക്കുന്നില്ല
- അവര്‍ ഇനിയും മുന്നോട്ട് സുഖമായി ജീവിക്കട്ടേ
തേനും പാലും നൽകി കൂട്ടിലിട്ടാലും അത് ബന്ധനം തന്നെയാണെന്നും, ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയാണ് പാരിലെന്നും ജോസഫൈൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഗൗരവത്തോടെയാണ് ഈ കാര്യം കാണുന്നതെന്നും അവർ പറഞ്ഞു. റഹ്മാനോടും സജിതയോടും സംസാരിച്ചു. പ്രയാസങ്ങളെന്തെങ്കിലും ഉണ്ടെന്ന് അവർ സമ്മതിക്കുന്നില്ല. സന്തുഷ്ടരാണെന്നാണ് പറയുന്നതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
Also Read : ‘കർഷകർക്കൊപ്പം’; മരം മുറിക്കേസിൽ നിലപാട് വ്യക്തമാക്കി ജോസ് കെ മാണി
സമൂഹത്തിൽ തെറ്റായ മാതൃകകൾ ഉണ്ടാകാൻ പാടില്ലെന്നാണ് വനിതാ കമ്മീഷൻ കരുതുന്നതെന്ന് പറഞ്ഞ ജോസഫൈൻ പത്ത് വർഷക്കാലം ഒരു സ്ത്രീയെ ബന്ധനത്തിൽ ആക്കുകയാണ് ഇവിടെ ചെയ്തതെന്നും പറയുന്നു. കുടുസുമുറിയിൽ 10 കൊല്ലം സുരക്ഷിതമായി ഇരുന്നു എന്നത് അംഗീകരിക്കാനാകില്ല. പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്ന് സജിതയും റഹ്മാനും സമ്മതിക്കുന്നില്ല. ഈ പശ്ചാത്തലത്തില്‍ അവര്‍ ഇനിയും മുന്നോട്ട് സുഖമായി ജീവിക്കട്ടേയെന്നും വനിതാ കമ്മീഷന് പ്രതികരിച്ചു.
Also Read : നവാൽനി പുറംലോകം കാണുമോ, മരണം ജയിലിൽ വെച്ചോ? കൊല്ലുന്നത് ഞങ്ങളുടെ രീതിയല്ലെന്ന് പുടിൻ
പത്ത് കൊല്ലം മുമ്പ് സജിതയെ കാണാനില്ലെന്ന് കാട്ടി നൽകിയ പരാതിയിൽ പോലീസ് വേണ്ടത്ര ഇടപെട്ടില്ലെന്നും കമ്മീഷൻ വിമർശിച്ചു. പോലീസ് ഇക്കാര്യത്തിൽ കുറച്ചുകൂടി ജാഗ്രത കാണിക്കേണ്ടിയിരുന്നെന്നും അവർ പറഞ്ഞു. സജിതയും റഹ്മാനും താമസിച്ചിരുന്ന വീടും കമ്മീഷൻ അംഗങ്ങൾ സന്ദർശിച്ചു.
ലോക്ക് ഡൗൺ അവസാനിക്കുന്നു; പ്രാദേശിക നിയന്ത്രണം വന്നേക്കും
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : womens commission visit on nenmara rehman and sajitha
Malayalam News from malayalam.samayam.com, TIL Network