ഹൈലൈറ്റ്:
- ദിവസങ്ങള്‍ക്കു ശേഷം അറസ്റ്റ്
- ഓപ്പറേഷൻ ഡൽഹി പോലീസിൻ്റെ സഹായത്തോടെ
- പരാതിയുമായി നിരവധി പെൺകുട്ടികള്‍
ഇയാള്‍ ഡൽഹിയിൽ നിന്ന് ചെന്നൈയ്ക്കുള്ള വിമാനത്തിൽ രക്ഷപെടാനിരിക്കേയാണ് അറസ്റ്റ് നടന്നതെന്നാണ് തമിഴ് വാര്‍ത്താ വെബ്സൈറ്റായ ഡെയിലി തന്തി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗാസിയാബാദിലെ ചിത്തരഞ്ജനിൽ ആയിരുന്നു ഇയാള്‍ ഒളിവിൽ കഴിഞ്ഞിരുന്നത്. ഡൽഹി പോലീസിൻ്റെ സഹായത്തോടെയായിരുന്നു അറസ്റ്റ് നടന്നതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
Also Read: കൊവിഷീൽഡ്: 84 ദിവസത്തെ ഇടവേള വേണോ? പുനഃപരിശോധിക്കാൻ വിദഗ്ധ സമിതി
ചെന്നൈയിലെ പ്രശസ്തമായ സ്കൂളിലെ ചില പൂര്വവിദ്യാര്ഥികളാണ് ആള്‍ദൈവത്തിനെതിരെ പരാതിയുമായി എത്തിയത്. ഇയാള്‍ ഉത്തരാഖണ്ഡിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബാബായെ അറസ്റ്റ് ചെയ്യാനായി പോലീസ് ഡെറാഡൂണിലേയ്ക്ക് പോയിരുന്നു. എന്നാൽ ഇയാള്‍ ഇവിടെ നിന്നും രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് പ്രതിയ്ക്കു വേണ്ടി പോലീസ് തെരച്ചിൽ ഊര്‍ജിതമാക്കുകയായിരുന്നു. ഇതിനിടയിലാണ് തമിഴ്നാട് സിബിസിഐഡി സംഘം ഇയാളെ ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
Also Read: സികെ ജാനുവിന് കോഴ നൽകിയെന്ന ആരോപണം; കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
ചെന്നൈ കാളമ്പാക്കത്ത് സ്ഥിതി ചെയ്യുന്ന സുശീൽ ഹരി സ്കൂളിൻ്റെ സ്ഥാപകനാണ് ശിവശങ്കര്‍ ബാബ. കൊവിഡ് കാലത്തിനു മുൻപ് ചെന്നൈയിലെ ഇയാളുടെ ആശ്രമത്തിൽ സന്ദര്‍ശകരുടെ വലിയ തിരക്കാണ് ഉണ്ടായിരുന്നത്. എന്നാൽ സ്കൂളിലെ ചില അധ്യാപകരുടെ സഹായത്തോടെ ഇയാള്‍ പെൺകുട്ടികളെ ദുരുപയോഗം ചെയ്തിരുന്നുവെന്നാണ് ആരോപണം. ഒഴിവുസമയങ്ങളിൽ തന്റെ മുറികളിലേയ്ക്ക് വിളിപ്പിച്ച ശേഷം പെൺകുട്ടികളോടു നഗ്നരായി നൃത്തം ചെയ്യാൻ ആവശ്യപ്പെടുകയും ചുംബിക്കുകയും ചെയ്തിരുന്നതായി ചില പെൺകുട്ടികള്‍ സോഷ്യൽ മീഡിയയിലൂടെ തുറന്നു പറയുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ശിവശങ്കര്‍ ബാബായടക്കം സ്കൂളുമായി ബന്ധപ്പെട്ട ആറുപേരോടു ഹാജരാകാൻ തമിഴ്നാട് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ബാബാ ഹാജരാകാതെ വന്നതോടെ കേസിൽ അന്വേഷണം ഊര്‍ജിതപ്പെടുത്തുകയായിരുന്നു. പോക്സോ നിയമത്തിലെ മൂന്ന് വകുപ്പുകള്‍ അനുസരിച്ചാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
ഫ്ലാറ്റിൽ നിന്നും മാർട്ടിൻ ജോസഫ് രക്ഷപ്പെടുന്ന ദൃശ്യങ്ങൾ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : police arrests godman shiv shankar baba from delhi after registering pocso case basis complaints of school girls
Malayalam News from malayalam.samayam.com, TIL Network