Ken Sunny | Samayam Malayalam | Updated: 16 Jun 2021, 01:38:00 PM
ബെൽജിയത്തിലെ നാമൂർ എന്ന് പേരുള്ള സ്ഥലത്തെ ഹൌപ്പെ ബ്രെവെറി ബിയർ നിർമ്മാണശാലയും ഹൂപോപോപ് എന്ന് പേരുള്ള ഐസ് ക്രീം ബ്രാൻഡും ചേർന്നാണ് ബിയറിന്റെ രുചിയുള്ള ഐസ് ക്രീം അവതരിപ്പിച്ചിരിക്കുന്നത്.
PC: Hopopop
ഹൈലൈറ്റ്:
- “ഇനി ബിയർ ഐസ്ക്രീം ഒരു ഏപ്രിൽ ഫൂൾ ഡേ തമാശയല്ല” എന്ന കുറിപ്പോടെയാണ് ബിയർ ഐസ്ക്രീമിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
- ബിയറും ഐസ് ക്രീമും പ്രധാന ചേരുവകളായ ബിയർ ഐസ്ക്രീമിൽ 2.8 ശതമാനാണ് ആൽക്കഹോൾ കണ്ടന്റ്
- ചൂടുകാലത്ത് ബിയർ കഴിക്കുന്നതിനേക്കാൾ നല്ലതാണ് ബിയർ ഐസ് ക്രീം കഴിക്കുന്നത് എന്നാണ് ഹൌപ്പെ ബ്രെവെറിയുടെ അവകാശവാദം.
ബെൽജിയത്തിലെ നാമൂർ എന്ന് പേരുള്ള സ്ഥലത്തെ ഹൌപ്പെ ബ്രെവെറി ബിയർ നിർമ്മാണശാലയും ഹൂപോപോപ് എന്ന് പേരുള്ള ഐസ് ക്രീം ബ്രാൻഡും ചേർന്നാണ് ബിയറിന്റെ രുചിയുള്ള ഐസ് ക്രീം അവതരിപ്പിച്ചിരിക്കുന്നത്. ബിയറും ഐസ് ക്രീമും പ്രധാന ചേരുവകളായ ബിയർ ഐസ്ക്രീമിൽ 2.8 ശതമാനാണ് ബിയർ ഘടകങ്ങൾ ചേർത്തിരിക്കുന്നത്.
ലെയ്സ് ചിപ്സ് കറി കൂട്ടി ചോറുണ്ടാലോ? നമ്മടെ പൊട്ടറ്റോ ചിപ്സ് തന്നെ
“ഇനി ബിയർ ഐസ്ക്രീം ഒരു ഏപ്രിൽ ഫൂൾ ഡേ തമാശയല്ല” എന്ന കുറിപ്പോടെയാണ് ബിയർ ഐസ്ക്രീമിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2020 ഏപ്രിൽ ഒന്നിന് ബിയർ ഐസ്ക്രീം എത്തി എന്ന് ഫോട്ടോ സഹിതം ഹൌപ്പെ ബ്രെവെറി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ലോക വിഡ്ഢിദിന പോസ്റ്റ് ആയിരുന്നെങ്കിലും അനേകം പേർ എന്തുകൊണ്ട് ബിയർ ഐസ്ക്രീം നിര്‍മ്മിച്ചുകൂടാ എന്ന ചോദ്യവുമായെത്തി. ഇതേ തുടർന്നാണ് ഒന്നേകാൽ വർഷത്തിന് ശേഷം ബിയർ ഐസ്ക്രീം യാഥാർത്ഥയമായത്.
മാഗ്ഗി ന്യൂഡിൽസ് + ഓറിയോ ബിസ്ക്കറ്റ് + ഐസ് ക്രീം! ലേശം ഓവറായാലേ എല്ലാരും ശ്രദ്ധിക്കൂ
ചൂടുകാലത്ത് ബിയർ കഴിക്കുന്നതിനേക്കാൾ നല്ലതാണ് ബിയർ ഐസ് ക്രീം കഴിക്കുന്നത് എന്നാണ് ഹൌപ്പെ ബ്രെവെറിയുടെ അവകാശവാദം. അതെ സമയം ബിയർ ഐസ് ക്രീമിന്റെ വാണിജ്യവില്പന ഹൌപ്പെ ബ്രെവെറി ആരംഭിച്ചിട്ടില്ല. തത്കാലം ജയകൃഷ്ണനും ഋഷിയും മാത്രമല്ല ബിയർ ഐസ് ക്രീം നുണയണം എന്നാഗ്രഹിക്കുന്നവർ നമൂറിലെ ബിയർ നിർമ്മാണ ശാലയിൽ തന്നെ എത്തണം.
2.8 ശതമാനം ആൽക്കഹോൾ കണ്ടന്റ് ഉള്ളതിനാൽ മുതിർന്നവർ മാത്രമേ ബിയർ ഐസ് ക്രീം കഴിക്കാൻ പാടുള്ളൂ എന്നും കുട്ടികൾക്ക് ഇത് കൊടുത്ത് ഉണ്ടാകുന്ന പ്രശ്ങ്ങൾക്ക് തങ്ങൾ ഉത്തരവാദികൾ അല്ല എന്നും ഹൂപോപോപും ഹൌപ്പെ ബ്രെവെറിയും വ്യക്തമാക്കിയിട്ടുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : belgian brewery brings beer ice cream after april fool’s joke goes viral
Malayalam News from malayalam.samayam.com, TIL Network