ഹൈലൈറ്റ്:
- കേസെടുത്ത് പോലീസ്
- പിഴ ഈടാക്കും
- കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാണ് കൂട്ടം കൂടിയത്
ബെവ്ക്യൂ ആപ്പ് ഒഴിവാക്കി; സാമൂഹിക അകലം ഉറപ്പ് വരുത്തി മദ്യവിൽപ്പന നാളെ മുതൽ
ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ പൊതുപരിപാടികൾ നടത്താൻ അനുമതിയില്ലാതിരിക്കെയാണ് കെപിസിസി പരിപാടിയിൽ നൂറിൽ അധികം പേര് സംഘടിച്ചത്. സംഭവത്തിൽ പിഴ ഈടാക്കുന്നത് അടക്കമുള്ള നടപടികൾ ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു. കേസെടുത്തതിൽ കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചില്ല.
കെപിസിസി അധ്യക്ഷനായി കെ സുധാകരൻ, വര്‍ക്കിങ് പ്രസിഡന്റുമാരായി ടി സിദ്ധിഖ്, കൊടിക്കുന്നിൽ സുരേഷ്, പിടി തോമസ് എന്നിവരാണ് കെപിസിസി ആസ്ഥാനത്ത് ചുമതലയേറ്റത്. കണ്ണൂരിൽ നിന്നടക്കം നിരവധി പ്രവര്‍ത്തകരാണ് കെ സുധാകരൻ കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കുന്നത് കാണാനെത്തിയത്.
സി ലൂസിക്കെതിരെയുള്ള ആരോപണങ്ങൾ അസംബന്ധമെന്ന് ജസ്റ്റിസ് സൽദാന
ചടങ്ങിന് സാക്ഷ്യം വഹിക്കാനായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെ മുരളീധരൻ, കെ ബാബു, എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവര്‍ എന്നിവര്‍ എത്തിയിരുന്നു.
കൊവിഷീൽഡ് വാക്സിൻ; 84 ദിവസത്തെ ഇടവേള വേണോ?
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : crowed at kpcc office museum police registered case
Malayalam News from malayalam.samayam.com, TIL Network