മുട്ടയ്ക്കൊപ്പം ചിക്കനും മസാലയും ചേര്‍ത്ത് ഉച്ചയ്ക്കത്തെ ഊണിനൊപ്പം കഴിക്കാന്‍ ഒരടിപൊളി ഓംലറ്റ് ഉണ്ടാക്കി നോക്കിയാലോ. വേഗത്തില്‍ തയ്യാറാക്കാവുന്ന ഈ വിഭവം രുചിയിലും മുമ്പിലാണ്.
ആവശ്യമുള്ള സാധനങ്ങള്‍
- മുട്ട -നാല് എണ്ണം
- ചിക്കന്‍(ചെറുതായി അരിഞ്ഞത്)-കാല്‍കപ്പ്
- മുളക് പൊടി -കാല് ടീസ്പൂണ്‍
- കുരുമുളക് -അര ടീസ്പൂണ്‍
- മല്ലിപ്പൊടി -മല്ലിപ്പൊടി
- എണ്ണ -ആവശ്യത്തിന്
- ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുട്ട നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ഉപ്പ്, മുളക് പൊടി, കുരുമുളക്, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി മാറ്റി വയ്ക്കുക.
ഒരു പാന്‍ എടുത്ത് അടുപ്പത്ത് വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. ചെറുതായി അരിഞ്ഞെടുത്ത ചിക്കന്‍ കഷ്ണങ്ങള്‍ ഇതിലേക്ക് ഇട്ട് രണ്ട് മൂന്ന് മിനിറ്റ് ഇളക്കി വറുത്തെടുക്കുക. അതിനുശേഷം ചിക്കന്‍ കഷ്ണങ്ങള്‍ മാറ്റിവയ്ക്കാം. ഈ പാനിലേക്ക് ആവശ്യമെങ്കില്‍ കുറച്ച് കൂടി എണ്ണ ഒഴിച്ച് ചൂടായി കഴിയുമ്പോള്‍ നേരത്തെ തയ്യാറാക്കി വെച്ച മുട്ടക്കൂട്ട് ഒഴിക്കാം. ഇത് പകുതി വെന്ത് കഴിയുമ്പോള്‍ ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് കൊടുക്കാം.
ഇതിലേക്ക് ആവശ്യമെങ്കില്‍ പുതിന ഇലയും ചീസും ചേര്‍ത്ത് കൊടുക്കാം. ഇരുവശവും മറിച്ചിട്ട് വേവിച്ചെടുക്കാം.
Content highlights: egg with chicken chunks special masala omlette recipe