ഹൈലൈറ്റ്:
- പ്രതികൾ കേസ് അട്ടിമറിക്കാനുള്ള സാധ്യത കോടതി അംഗീകരിച്ചു
- ഉറവിടം സംബന്ധിച്ച് അന്വേഷണം നടക്കുന്നു
- ജാമ്യം നൽകരുതെന്നായിരുന്നു പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വാദം
സ്കൂള്‍ കുട്ടികളെ പീഡിപ്പിച്ച കേസിൽ ആൾദൈവം ശിവശങ്കർ ബാബാ അറസ്റ്റിൽ
അഞ്ചാം പ്രതി അരീഷ്, ആറാം പ്രതി മാർട്ടിൻ, ഏഴാം പ്രതി ലബീബ്, എട്ടാം പ്രതി അഭിജിത്ത്, ഒൻപതാം പ്രതി വട്ടൂർ ബാബു, പത്താം പ്രതി അബ്ദിൽ ഷാഹിബ്, 11-ാം പ്രതി ഷുക്കൂർ, 13-ാം പ്രതി അബ്ദുൽ സലാം, 18-ാം പ്രതി മുഹമ്മദ് ഷാഫി, 19-ാം പ്രതി എഡ്വിൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
കുഴൽപണം ബിജെപിയുടേതാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. കവർച്ച ചെയ്യപ്പെട്ട ഹവാല പണം നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ചതാണെന്നും പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കമ്മീഷൻ അടിസ്ഥാനത്തിലാണ് ധർമ്മരാജനും സുനിൽ നായ്ക്കും പണം കടത്തിയിരുന്നതെന്ന് ഡിവൈഎസ്പി വികെ രാജു കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പണം ധർമ്മരാജനും സുനിൽ നായ്ക്കിനും വിട്ടുനൽകാൻ കഴിയില്ലെന്നും പോലീസ് കോടതിയിൽ വ്യക്തമാക്കി. കവർച്ച ചെയ്യപ്പെട്ട മൂന്നര കോടിയിൽ മൂന്നേകാൽ കോടി ഡൽഹിയിൽ ബിസിനസ് ആവശ്യത്തിന് കൊണ്ടുപോകുകയായിരുന്നുവെന്നാണ് ധർമ്മരാജന്റെ വാദം.
ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് തപാൽവഴി മദ്യമയച്ചു; പക്ഷേ, ‘തുരപ്പനെലി’ കണ്ടുപിടിച്ചു, ഒടുവിൽ എക്സൈസിന്റെ പിടിയിൽ
25 ലക്ഷം രൂപ തന്റേതാണെന്നാണ് സുനിൽ നായ്ക്കിന്റെ വാദം. ഡ്രൈവർ ഷംജീർ കാർ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിട്ടുണ്ട്. അതേസമയം, പോലീസ് റിപ്പോർട്ട് പരിഗണിച്ച കോടതി ഹർജികൾ ഈ മാസം 23 ലേക്ക് മാറ്റി.
വനം കൊള്ള: പ്രതിഷേധവുമായി ബിജെപി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : court denies bail to accuses in kodakara hawala case
Malayalam News from malayalam.samayam.com, TIL Network