ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് അനുവദിച്ചിട്ടും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകാത്ത സര്‍ക്കാരിനെതിരെ എൻഎസ്എസും മുസ്ലിം സംഘടനകളും രംഗത്തു വന്നിരുന്നു.
കെ സുരേന്ദ്രൻ |Facebook
ഹൈലൈറ്റ്:
- ആരാധനാലയങ്ങൾക്ക് മാത്രം വിലക്കേർപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല
- വിശ്വാസികളുടെ വികാരം സർക്കാർ മാനിക്കണം
- മദ്യശാലകൾ തുറന്നിട്ടും അനുമതി നൽകാത്തതാണ് പ്രകോപനം
ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയില്ല; പ്രതിഷേധവുമായി എൻഎസ്എസും മുസ്ലിം സംഘടനകളും
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് അനുവദിച്ചിട്ടും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകാത്ത സര്‍ക്കാരിനെതിരെ എൻഎസ്എസും മുസ്ലിം സംഘടനകളും രംഗത്തെത്തിയിരുന്നു. ഇനിയും അനുമതി നൽകാത്തത് വിശ്വാസികളുടെ അവകാശത്തെ ഹനിക്കലാണെന്ന് എൻഎസ്എസ് പ്രസ്താവനയിൽ പറഞ്ഞു. മദ്യശാലകൾ തുറക്കാൻ അനുമതി നൽകിയിട്ടും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകാത്തത് എന്തുകൊണ്ടാണെന്നും എൻഎസ്എസ് ചോദിച്ചു.
മറ്റു മേഖലകൾക്ക് ഇളവ് അനുവദിച്ചപ്പോൾ ആരാധനാലയങ്ങളെ അവഗണിച്ചുവെന്ന് ജമാഅത്തെ ഇസ്ലാമി അമീര്‍ എംകെ അബ്ദുൾ അസീസ് കുറ്റപ്പെടുത്തി. നിയന്ത്രണങ്ങളോടെയെങ്കിലും ആരാധനാലയങ്ങൾ തുറക്കാനുള്ള അനുമതി നൽകാത്തത് ഖേദകരമാണെന്ന് കെഎൻഎം സംസ്ഥാന പ്രസിഡന്റ് അബ്ദുള്ളക്കോട മദനി പറഞ്ഞു.
കെഎസ്ആർടിസിയും, ജല ഗതാഗത വകുപ്പിന്റെ ബോട്ടുകളും പരിമിത സർവ്വീസുകൾ നടത്തും
വെള്ളിയാഴ്ച ജുമാ നിസ്കാരത്തിന് 40 പേരെ പങ്കെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയര് അടക്കമുള്ളവര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകിയിരുന്നു.
കറുത്ത പൊന്നില്‍ പ്രതീക്ഷയോടെ കര്‍ഷകര്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : bjp leader k surendran asks kerala government to respect believers feelings
Malayalam News from malayalam.samayam.com, TIL Network