ഹൈലൈറ്റ്:
- കൊടകര കേസിനെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ ബിജെപി
- ജാമ്യം ആവശ്യപ്പെട്ട് പ്രതികൾ കോടതിയിൽ
- പണം കൊണ്ടുപോയത് ആലപ്പുഴ ജില്ലാ ട്രഷറർക്കു നൽകാനെന്ന് പോലീസ്
കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണം ബിജെപിയുടേതാണെന്നാണ് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും പറയുന്നത്. ബിജെപി നേതാക്കളുടെ നിർദേശപ്രകാരം നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്തിനു പുറത്തു നിന്നെത്തിച്ച കുഴൽപ്പണമാണ് കൊടകരയിൽ വെച്ച് കവർച്ച ചെയ്യപ്പെട്ടതെന്നു പോലീസ് പറയുന്നു. പാർട്ടി നേതാക്കൾ നൽകിയ നിർദേശം അനുസരിച്ച് ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും പോലീസ് കോടതിയിൽ അറിയിച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെയാണ് ബിജെപിയ്ക്ക് നാണക്കേടായി കൊടകര കുഴൽപ്പണക്കേസും സജീവമായത്. കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ സെക്രട്ടറിയെയും ഡ്രൈവറെയും പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ പോലീസിനെ ഉപയോഗിച്ച് സംസ്ഥാന സർക്കാർ വേട്ടയാടുകയാണെന്നാണ് ബിജെപിി നേതാക്കളുടെ വാദം. കൊടകരയിൽ വെച്ച് കവർച്ച ചെയ്യപ്പെട്ട പണം പാർട്ടിയുടേതല്ലെന്ന് ബിജെപി നേതാക്കൾ ആവർത്തിക്കുമ്പോഴാണ് ഇതിനു വിപരീതമായ പ്രതികളുടെ മൊഴിയും പോലീസ് റിപ്പോർട്ടും.
അതേസമയം, ഈ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ ധർമരാജൻ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇയാളുടെ മൊഴിയും ഹർജിയിലെ വാദങ്ങളും തമ്മിൽ വൈരുധ്യമുണ്ടെന്നാണ് പോലീസ് നിലപാട്. ഇക്കാര്യത്തിൽ ജൂൺ 23നാണ് കോടതി തീരുമാനം പറയുന്നത്. ഇത് കർണാടകയിൽ നിന്നെത്തിച്ച കുഴൽപ്പണമാണെന്നും പണത്തിൻ്റെ ഉറവിടം വ്യക്തമാക്കുന്ന രേഖകളൊന്നും ധർമരാജൻ ഹാജരാക്കിയിട്ടില്ലന്നും പോലീസ് പറയുന്നു. രേഖകൾ ധർമരാജൻ ഹാജരാക്കിയാലും ഇത് പുനഃപരിശോധിക്കണമന്നും പോലീസ് ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: ലോക്ക് ഡൗണുള്ള സ്ഥലങ്ങളിലേക്ക് പോകാൻ പാസ് വേണം; മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ
കൊടകരയിൽ വെച്ച് കവർച്ച ചെയ്യപ്പെട്ടത് മൂന്നരക്കോടി രൂപയോളമാണെന്നാണ് നിഗമനം. ഇതിൽ 1.4 കോടി രൂപയാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ബാക്കി തുകയ്ക്കു വേണ്ടി അന്വേഷണം തുടരുകയാണെന്നാണ് പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്.
നോക്കുകുത്തിയായി മാടക്കാല്‍ തൂക്കുപാലം; തോണിയും എത്തിയില്ല
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : police report and bail petition of kodakara black money accused in court is against bjp
Malayalam News from malayalam.samayam.com, TIL Network