Gokul Murali | Samayam Malayalam | Updated: 17 Jun 2021, 10:34:00 AM
പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരൻ ഏഴ് വർഷം മുൻപ് മരിച്ചതാണെന്ന് കണ്ടെത്തിയത്. നിലവിൽ ഈ വിലാസത്തിൽ ഗഫൂര്‍ എന്നയാളാണ് താമസിക്കുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്. തച്ചങ്കരിക്കെതിരായ വിജിലൻസ് കേസും അദ്ദേഹം നേരിട്ട നടപടികളും വിശദീകരിച്ചുള്ളതാണ് പരാതി.
ടോമിൻ ജെ തച്ചങ്കരി
ഹൈലൈറ്റ്:
- പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരൻ ഏഴ് വർഷം മുൻപ് മരിച്ചതാണെന്ന് കണ്ടെത്തിയത്
- നിലവിൽ ഈ വിലാസത്തിൽ ഗഫൂര്‍ എന്നയാളാണ് താമസിക്കുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്
- തച്ചങ്കരിക്കെതിരായ വിജിലൻസ് കേസും അദ്ദേഹം നേരിട്ട നടപടികളും വിശദീകരിച്ചുള്ളതാണ് പരാതി
Also Read : രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ വർധനവ്; മരണങ്ങൾ കുറയുന്നു
ഇടക്കൊച്ചി സ്വദേശി കെ ടി തോമസിന്റെ പേരിൽ യൂണിയൻ പബ്ലിക് സര്‍വീസ് കമ്മീഷന് പരാതി ലഭിക്കുകയായിരുന്നു. പോലീസ് മേധാവിമാര്‍ക്കുള്ള പട്ടിക തയ്യാറാക്കുന്ന കമ്മീഷനാണ് ഇത്തരത്തിൽ പരാതി ലഭിച്ചിരിക്കുന്നത്. തച്ചങ്കരിക്കെതിരായ വിജിലൻസ് കേസും അദ്ദേഹം നേരിട്ട നടപടികളും വിശദീകരിച്ചുള്ളതാണ് പരാതി.
പരാതി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കൈമാറുകയും ചെയ്തിരുന്നു. പിന്നീട്, സംസ്ഥാന ചീഫ് സെക്രട്ടറി അത് പോലീസ് മേധാവിക്കും കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോള്‍ തോമസ് എന്നയാൾ ഏഴ് വര്‍ഷം മുൻപ് മരിച്ചതായാണ് കണ്ടെത്തുകയായിരുന്നു. നിലവിൽ ഈ വിലാസത്തിൽ ഗഫൂര്‍ എന്നയാളാണ് താമസിക്കുന്നത് എന്നും കണ്ടെത്തി. ഇക്കാര്യം ചീഫ് സെക്രട്ടറി യു പി എസ് സിയെ അറിയിച്ചു.
Also Read : പുതിയ ബഹിരാകാശ നിലയത്തിലേയ്ക്ക് മൂന്ന് സഞ്ചാരികളെ അയച്ച് ചൈന; വലിയ പ്രതീക്ഷയെന്ന് ഗവേഷകര്‍
ഡിടിപിയിൽ തയ്യാറാക്കിയ പരാതി സംബന്ധിച്ച് പോലീസിന് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന സൂചനയുണ്ട്. പോലീസിൽ നിന്നു തന്നെയാണ് പരാതി പോയതെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
നോക്കുകുത്തിയായി മാടക്കാല്‍ തൂക്കുപാലം; തോണിയും എത്തിയില്ല
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : complaint against tomin j thachankary ips by deceased man reportedly
Malayalam News from malayalam.samayam.com, TIL Network