ഹൈലൈറ്റ്:
- ബിജെപി പ്രതിഷേധത്തിനിടെ ഡിവൈഎഫ്ഐ പ്ലക്കാർഡ്
- പ്രവർത്തക ഉയർത്തിയത് പെട്രോൾ വില വർദ്ധനവിനെതിരായ മുദ്രാവക്യം
- സംഭവം ആറ്റിങ്ങൽ നഗരസഭയ്ക്ക് മുന്നിൽ
ആറ്റിങ്ങൽ നഗരസഭയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിലാണ് ഡിവൈഎഫ്ഐ പ്ലക്കാർഡ് ബിജെപി പ്രവർത്തക ഉയർത്തിപ്പിടിച്ചത്. ബിജെപി പ്രവർത്തക ഉയർത്തിയ പ്ലക്കാർഡ് ഡിവൈഎഫ്ഐയുടേതാണെന്ന് പ്രതിഷേധത്തിൽ ഒപ്പമുണ്ടായിരുന്നവരും ആദ്യം കണ്ടിരുന്നില്ല. ശ്രദ്ധയിൽപ്പെട്ടതോടെ പ്ലക്കാർഡ് മാറ്റിപ്പിടിച്ചെങ്കിലും സംഭവം പ്രാദേശിക മാധ്യമങ്ങളിൽ വാർത്തയാവുകയും സോഷ്യൽ മീഡിയയിൽ വൈറലാവുകയുമായിരുന്നു.
ഡിജിപി ആകുന്നതിന് തടയിടാൻ തച്ചങ്കരിക്കെതിരെ പരാതി; പരാതിക്കാരൻ മരിച്ചിട്ട് ഏഴ് വര്‍ഷം
‘പൊറുതി മുട്ടിയാൽ ഏത് മിത്രവും പ്രതിഷേധിച്ചു പോകും’ എന്ന ക്യാപ്ഷനോടെ ബിജെപി പ്രവർത്തക ഡിവൈഎഫ്ഐയുടെ പ്ലക്കാർഡ് പിടിച്ച ചിത്രമാണ് റഹീം ഫേസ്ബുക്കിൽ പങ്കുവെച്ചത്. തോമസ് ഐസക്കിന്‍റെ പ്രതികരണമാകട്ടെ വാർത്തയുടെ വീഡിയോ സഹിതമാണ്. “വിലക്കയറ്റത്തെക്കുറിച്ചുള്ള കഴിഞ്ഞ പോസ്റ്റിനുശേഷം ഇതും കിടക്കട്ടെ…” എന്ന് പറഞ്ഞാണ് ഐസക്ക് പ്രതികരണം രേഖപ്പെടുത്തിയത്.
തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ആറ്റിങ്ങലിൽ ബിജെപിയുടെ ഒരു പ്രതിഷേധ പരിപാടിയിൽ ഡിവൈഎഫ്ഐയുടെ പ്ലക്കാർഡ് പ്രത്യക്ഷപ്പെട്ടത് ഒരു അബദ്ധമായി ഞാൻ കാണുന്നില്ല. നാം അതിനെ മറ്റൊരു തരത്തിലാണ് കാണേണ്ടത്. ഡിവൈഎഫ്ഐയുടെ ഒരു പ്ലക്കാർഡ് ബിജെപി പ്രവർത്തകർ ഉയർത്തിപ്പിടിക്കില്ല എന്നത് നൂറു തരം. പക്ഷേ, ഇവിടെ പെട്രോൾ വില വർദ്ധനയ്ക്കെതിരെയാണ് പ്ലക്കാർഡ്. ഈ പ്ലക്കാർഡ് പിടിച്ച പെൺകുട്ടി മുദ്രാവാക്യം മാത്രമേ വായിച്ചിട്ടുണ്ടാകൂ എന്നാണ് ഞാൻ മനസിലാക്കുന്നത്. പെട്രോൾ വില ഇങ്ങനെ കുതിച്ചുയരുന്നതിൽ ആ പ്രവർത്തകയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. ബിജെപി സംഘടിപ്പിക്കുന്ന സമരം അതിനെതിരെ ആയിരിക്കും എന്ന് കരുതിയിട്ടുണ്ടാകും.
Also Read : പ്രതിപക്ഷ നേതൃസ്ഥാനം മാറേണ്ടെന്ന് ആദ്യം പറഞ്ഞത് ഉമ്മൻ ചാണ്ടി; നേരം വെളുത്തപ്പോൾ ചിലർ തള്ളിപ്പറഞ്ഞെന്ന് ചെന്നിത്തല
ആ കുട്ടിയെ ട്രോളുന്നതിൽ അർത്ഥമില്ല. പെട്രോൾ വില വർദ്ധനയ്ക്കെതിരെ ആ കുട്ടിയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. രാജ്യത്താകമാനം ബിജെപി പ്രവർത്തകർ തങ്ങളുടെ ഉള്ളിൽ അടക്കിപ്പിടിക്കുന്ന ആ പ്രതിഷേധമാണ്, അബദ്ധത്തിലെങ്കിലും അവർ ഉയർത്തിപ്പിടിച്ചത്.
ഇത് അല്ലെങ്കിൽ എങ്ങനെ ഇത് സംഭവിച്ചു? മറിച്ചൊരു വിശദീകരണം തരാൻ ആർക്കെങ്കിലും കഴിയുമോ?
കൊവിഡ് മൂന്നാം തരംഗം; സർവ്വം സജ്ജമായി ഡൽഹി സർക്കാർ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : cpim leaders thomas isaac and aa rahim react on bjp protest holding dyfi placard on fuel price hike
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download