ഹൈലൈറ്റ്:
- നിലപാടറിയിച്ച് കേന്ദ്രസര്‍ക്കാര്‍
- 30:30:40 അനുപാതത്തിൽ മാര്‍ക്ക് നല്‍കും
- 10 ക്ലാസ് മുതലുള്ള മാര്‍ക്കുകള്‍ പരിഗണിക്കും
പത്ത്, പതിനൊന്ന് ക്ലാസുകളിലെ മാര്‍ക്കുകള്‍ക്ക് 30 ശതമാനം വീതമായിരിക്കും വെയിറ്റേജ് നല്‍കുക. പന്ത്രണ്ടാം ക്ലാസിലെ മുൻ പരീക്ഷകളുടെ മാര്‍ക്കിന് 40 ശതമാനം വെയിറ്റേജ് ഉണ്ടാകും. കുട്ടികള്‍ക്ക് 10, 11 ക്ലാസുകളിൽ ഏറ്റവുമധികം മാര്‍ക്ക് ലഭിച്ച മൂന്ന് വിഷയങ്ങളിലെ പ്രകടനമാണ് പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തിന് പരിഗണിക്കുക. ഇതോടൊപ്പം 12-ാം ക്ലാസിലെ യൂണിറ്റ് പരീക്ഷകള്‍, ടേം പരീക്ഷകള്‍, പ്രാക്ടിക്കൽ എന്നിവയുടെ മാര്‍ക്കും പരിഗണിക്കും. ഈ നീക്കത്തെ സിബിഎസ്ഇ മാനേജുമെൻ്റഉകളും സ്വാഗതം ചെയ്തിടടുണ്ട്.
കൊവിഡ് സാഹചര്യത്തിൽ സിബിഎസ്ഇ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച ഒരു ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു മൂല്യനിര്‍ണയത്തിന് പുതിയ മാനദണ്ഡം കണ്ടെത്തി സമര്‍പ്പിക്കാൻ സുപ്രീം കോടതി സിബിഎസ്ഇയോട് ആവശ്യപ്പെട്ടത്. ഇതിനായി 12 അംഗ സമിതിയെയും നിയോഗിച്ചിരുന്നു. സമിതിയുടെ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ മാനദണ്ഡം കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല സമതിയാണ് കൊവിഡ് സാഹചര്യത്തിൽ പരീക്ഷകള്‍ റദ്ദാക്കിയത്. അതേസമയം, അവശേഷിക്കുന്ന പ്രാക്ടിക്കൽ പരീക്ഷകള്‍ ഓൺലൈനിലൂടെ പൂര്‍ത്തിയാക്കാൻ സിബിഎസ്ഇ സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷകളുടെ മാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ജൂൺ 28നുള്ളിൽ സമര്‍പ്പിക്കണം.
കടക്ക് തീ പിടിച്ചു; മണിക്കൂറുകൾക്കുള്ളിൽ ഉടമയുടെ മകൾ കുത്തേറ്റ് മരിച്ചു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : cisce result 2021 cbse tells supreme court on class 12 result criteria as performance of last years to be considered
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download