Jibin George | Samayam Malayalam | Updated: 17 Jun 2021, 05:38:00 PM
സ്ഥാനാർഥിയാകാൻ സി കെ ജാനുവിന് പണം നൽകിയെന്ന ആരോപണത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ സുൽത്താൻ ബത്തേരി പോലീസ് കേസെടുത്തത്. ജാനു രണ്ടാം പ്രതിയാണ്
കെ സുരേന്ദ്രൻ. Photo: Facebook
ഹൈലൈറ്റ്:
- സി കെ ജാനുവിന് പണം നൽകിയെന്ന പരാതി.
- കെ സുരേന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
- സുൽത്താൻ ബത്തേരി പോലീസാണ് കേസെടുത്തത്.
സ്വകാര്യ ബസുകൾ നാളെ മുതൽ; മാർഗനിർദേശങ്ങൾ ഇങ്ങനെ, ഒറ്റ – ഇരട്ട അക്ക നമ്പർ അനുസരിച്ച് സർവീസ്
തെരഞ്ഞെടുപ്പിൽ കോഴ നൽകുന്നതിനെതിരെയുള്ള ഐപിസി 171 ഇ, തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കൽ 171 എഫ് എന്നീ വകുപ്പുകൾ പ്രകാരമാണ് സുരേന്ദ്രനെതിരെ കേസെടുത്തത്. സുൽത്താൻ ബത്തേരി മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന കേസിൽ സി കെ ജാനു രണ്ടാം പ്രതിയാണ്.
സുരേന്ദ്രനെതിരെ കേസെടുക്കാനുള്ള നിർദേശം സുൽത്താൻ ബത്തേരി സ്റ്റേഷൻ ഓഫീസർക്ക് ബുധനാഴ്ച കോടതി നൽകിയിരുന്നു. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻ്റ് പി കെ നവാസിൻ്റെ പരാതിയിലാണ് നടപടി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജാനുവിന് സുരേന്ദ്രൻ പണം നൽകിയെന്ന് ജെ.ആർ.പി നേതാവ് പ്രസീത അഴീക്കോടാണ് വിവിധ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സുരേന്ദ്രനും ജാനുവും തമ്മിലുള്ള ഫോൺ സംഭാഷണം ഇവർ പുറത്തുവിട്ടിരുന്നു.
മരുന്നുകളുടെ ഒരു മാസത്തെ കരുതൽ ശേഖരം വേണം; നിര്‍ദ്ദേശവുമായി മന്ത്രി വീണാ ജോര്‍ജ്
തെരഞ്ഞെടുപ്പ് പത്രിക പിൻവലിക്കാൻ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥി കെ സുന്ദരയ്ക്ക് രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയ സംഭവത്തിൽ സുരേന്ദ്രനെതിരെ പോലീസ് കേസെടുത്തിരുന്നു.
നിയന്ത്രണം നാല് വിഭാഗമായി തിരിച്ച്; കണ്ണൂർ ജില്ലയിലെ കൊവിഡ് നിയന്ത്രണങ്ങൾ ഇങ്ങനെ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : police case registered against bjp state president k surendran
Malayalam News from malayalam.samayam.com, TIL Network