രാജപ്പെന്റ സഹോദരി, ഭര്‍ത്താവ്, മകന് എന്നിവര്‍ക്കെതിരെയാണ് പരാതി
തന്റെ അറിവില്ലാതെ അക്കൗണ്ടില്‍നിന്ന് 5,08,000 രൂപ പിന്‍വലിച്ചുവെന്ന് പരാതി
കോട്ടയം: പ്രധാനമന്ത്രിയുടെ ‘മന് കി ബാത്തി’ലൂടെ പ്രശസ്തനായ കുമരകം സ്വദേശി രാജപ്പന് സഹായമായി ലഭിച്ച തുക ബന്ധുക്കള്‍ തട്ടിയെടുത്തതായി ജില്ല പൊലീസ് മേധാവിക്ക് പരാതി. രാജപ്പെന്റ സഹോദരി, ഭര്‍ത്താവ്, മകന് എന്നിവര്‍ക്കെതിരെയാണ് പരാതി. തന്റെ അറിവില്ലാതെ അക്കൗണ്ടില്‍നിന്ന് 5,08,000 രൂപ പിന്‍വലിക്കുകയും തന്റെ രണ്ടു വള്ളങ്ങള്‍ കൈക്കലാക്കുകയും ചെയ്തതതായി രാജപ്പന് പരാതിയില്‍ പറയുന്നു.
രാജപ്പെന്റ പരാതി ഇങ്ങനെ: ‘മന് കി ബാത്തി’ല്‍ അഭിനന്ദനം ലഭിച്ചശേഷം നിരവധി സന്നദ്ധസംഘടനകള്‍ സഹായവുമായി രംഗത്തെത്തി. തുടര്‍ന്ന് കുമരകം ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് എടുത്തു. വികലാംഗനായതിനാല്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിന് സഹോദരിയെ നോമിനിയായി വെക്കാന്‍ ബാങ്ക് അധികൃതരോട് പറഞ്ഞു. 21 ലക്ഷം രൂപയോളം അക്കൗണ്ടില്‍ വന്നിരുന്നു. രണ്ടു വള്ളവും ലഭിച്ചു. ഇതോടെ തന്നെ സംരക്ഷിച്ചിരുന്ന സഹോദരെന്റ ഒപ്പം വിടാതെ സഹോദരിയുടെ വീട്ടില്‍ തടഞ്ഞുവെച്ചു. അന്വേഷിച്ചുചെന്ന സഹോദരനെ സഹോദരീ ഭര്‍ത്താവ് ഉപദ്രവിക്കുകയും ചെയ്തു.
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി അക്കൗണ്ടില്‍നിന്ന് ചെക്ക് വഴി മൂന്നുലക്ഷം രൂപ പിന്‍വലിച്ചിരുന്നു. സ്വന്തമായി വസ്തുവുണ്ടെങ്കില്‍ വീട് വെച്ചുനല്‍കാമെന്ന് വ്യക്തികളും സംഘടനകളും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കുടുംബവിഹിതത്തില്നിന്ന് മൂന്നുസെന്റ് വസ്തു സഹോദരങ്ങേളോട് ആവശ്യപ്പെട്ടു.
എന്നാല്‍ സഹോദരിയുടെ മകന് പത്തുലക്ഷം രൂപ നല്കിയാല് മാത്രമേ സ്ഥലം നല്‍കൂ എന്ന് സഹോദരി പറഞ്ഞു. ഇത് സമ്മതിക്കാത്തതിനെതുടര്‍ന്ന് വഴക്ക് പതിവായിരുന്നു. തുടര്‍ന്ന് സഹോദരനൊപ്പമാണ് താമസം. തുടര്‍ന്ന് ബാങ്കില്‍ പോയി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ജോയന്റ് അക്കൗണ്ടാണെന്നും രണ്ടു തവണയായി 5,0,8000 രൂപ പിന്‍വലിച്ചതായും അറിഞ്ഞതെന്ന് പരാതിയില്‍ പറയുന്നു.
Content Highlights:relatives snatched money, Kumarakam Rajappan lodged a complaint