സഹായമായി ലഭിച്ച തുകയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ താനറിയാതെ സഹോദരിയും കുടുംബവും തട്ടിയെടുത്തെന്നാണ് രാജപ്പന്റെ പരാതി. അതേസമയം വീട് വച്ച് നൽകാനാണ് പണം എടുത്തതെന്നാണ് സഹോദരി പറയുന്നത്
ഹൈലൈറ്റ്:
- ബാങ്ക് അക്കൗണ്ടിൽ നിന്നു ബന്ധുക്കൾ പണം തട്ടി
- 5.08 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് രാജപ്പൻ
- പരാതി സഹോദരിയ്ക്കും കുടുംബത്തിനുമെതിരെ
സഹായമായി ലഭിച്ച തുകയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ താനറിയാതെ സഹോദരിയും കുടുംബവും തട്ടിയെടുത്തെന്നാണ് പരാതി. ജോയിന്റ് അക്കൗണ്ടിൽ നിന്നാണ് പണം തട്ടിയതെന്നാണ് രാജപ്പൻ പറയുന്നത്. വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും പാരിതോഷികമായി ലഭിച്ച പണമാണിത്. പരാതി ഡിവൈഎസ്പി അന്വേഷിക്കുമെന്ന് കോട്ടയം എസ്പി ഡി ശിൽപ വ്യക്തമാക്കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
Also Read : ഇന്ന് മുതൽ സ്വകാര്യ ബസുകളും നിരത്തിൽ; ആദ്യദിനം ഒറ്റ അക്ക നമ്പർ ബസുകൾ
പണം അക്കൗണ്ടിൽ നിന്ന് പിൻവലിച്ചതായി സഹോദരി സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ട്. രാജപ്പന് വീട് വച്ച് നൽകാനാണ് ഇതെന്നാണ് സഹോദരി പറയുന്നതെന്നാണ് റിപ്പോർട്ട്. ലോക്ക് ഡൗൺ കാരണം സ്ഥലം ആധാരം ചെയ്തു വാങ്ങാൻ കഴിഞ്ഞില്ല. സ്ഥലം വാങ്ങി രാജപ്പനു വീടു വച്ചു നൽകുമെന്നും വിലാസിനി പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലാണു വിലാസിനി 5.08 ലക്ഷം രൂപ എടുത്തത്.
Also Read : ‘ഒറ്റ ചവിട്ട്! ദാ കിടക്കുന്നു പിണറായി, ബ്രണ്ണൻ കോളേജിൽ’; വളഞ്ഞിട്ടു തല്ലി: കെ സുധാകരൻ
അതേസമയം തനിക്ക് ബന്ധുക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്നാണ് പറയുന്നത്. ബുധനാഴ്ച ബാങ്കിൽ നിന്നു സ്റ്റേറ്റ്മെന്റ് എടുത്തപ്പോഴാണ് പണം പിൻവലിച്ചതായി അറിഞ്ഞതെന്ന് ഇദ്ദേഹം വ്യക്തമാക്കി. പക്ഷാഘാതം മൂലം കാലുകൾ തകർന്ന രാജപ്പൻ സ്വയം വള്ളം തുഴഞ്ഞ് വേമ്പനാട് കായലിലെ പ്ലാസ്റ്റിക്ക് കുപ്പി പെറുക്കിയാണ് ജീവിക്കുന്നത്.
പ്രധാനമന്ത്രി പറയും മുന്‍പേ കായലറിഞ്ഞു രാജപ്പന്റെ കരുണയുടെ കരുതൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : relatives extort money kumarakam rajappan lodged complaint
Malayalam News from malayalam.samayam.com, TIL Network