വെജ്, നോണ്‍-വെജ് വിഭവങ്ങള്‍ പിന്തുടരുന്നവര്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഘടകമാണ് വെണ്ണ. മാര്‍ക്കറ്റില്‍ വെണ്ണ സുലഭമായി ലഭിക്കുമെങ്കിലും മായം കലര്ത്തിയിട്ടുണ്ടാകുമെന്ന ചിന്ത പലപ്പോഴും അത് വാങ്ങുന്നതില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കും.
വെണ്ണയില്‍ സാധാരണ ചേര്‍ക്കാറുള്ള മായം സ്റ്റാര്‍ച്ച് ആണ്. നമ്മുടെ ഭക്ഷണത്തില്‍ സാധാരണ കണ്ടുവരുന്ന കാര്ബോഹൈഡ്രേറ്റുകളിലൊന്നാണ് സ്റ്റാര്‍ച്ച്. ഉരുളക്കിഴങ്ങ്, ചോറ് എന്നിവയിലെല്ലാം സ്റ്റാര്‍ച്ച് കൂടുതലായി അടങ്ങിയിരിക്കുന്നു. ഇത് അമിതമായി ശരീരത്തിലെത്തുന്നത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും.
വെണ്ണയിലെ മായം കണ്ടെത്തുന്നതിനുള്ള എളുപ്പ വിദ്യ വീഡിയോ രൂപത്തില്‍ പങ്കുവെച്ചിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്.എസ്.എസ്.എ.ഐ.). ഇന്‍സ്റ്റഗ്രാമിലെ തങ്ങളുടെ ഔദ്യോഗിക പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഒരു ഗ്ലാസില്‍ കുറച്ച് വെള്ളമെടുത്ത് അതിലേക്ക് അല്‍പ്പം വെണ്ണ ഇടുക. ഇതിലേക്ക് രണ്ടോ മൂന്നോ തുള്ളി അയഡിന്‍ ലായനി ചേര്‍ക്കുക. കുറച്ച് സമയം കാത്തിരിക്കുക. വെണ്ണയില്‍ സ്റ്റാര്‍ച്ച് അടങ്ങിയിട്ടുണ്ടെങ്കില്‍ ഗ്ലാസിലെ വെള്ളത്തിന് നീല നിറമാകും. മായമൊന്നും അടങ്ങിയിട്ടില്ലെങ്കില്‍ ഗ്ലാസിലെ വെള്ളത്തിന് നിറമാറ്റമൊന്നും സംഭവിക്കുകയില്ല.
വെണ്ണയിലെ മായം കണ്ടെത്തുന്നതിനുള്ള എളുപ്പ വഴിയാണിത്. കുറച്ച് സമയത്തിനുള്ളിൽ അധികം ബുദ്ധിമുട്ടുകളില്ലാതെ മായമുണ്ടെങ്കിൽ കണ്ടെത്താന്‍ കഴിയും.
Content highlights: is butter is adulterated with starch new video of fssai