നല്ല മഴയും ചൂട് ചായയും കൂട്ടിനൊരു ഉള്ളിവടയും ഇത്രയും മനോഹരമായ വേറെ കോമ്പിനേഷനുകള്‍ ഉണ്ടോ? എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഉള്ളി വട പരിചയപ്പെടാം
ചേരുവകള്‍
- സവാള: 2
- ഇഞ്ചി: ചെറിയ കഷണം അരിഞ്ഞത്
- കറിവേപ്പില: 1 ടേബിള്‍ സ്പൂണ്‍
- മല്ലിയില: 1 ടേബിള്‍ സ്പൂണ്‍
- പച്ചമുളക്: 3-4
- കടലപ്പൊടി: 2 ടേബിള്‍ സ്പൂണ്‍
- അരി പൊടി: 1 ടേബിള്‍ സ്പൂണ്‍
- കോണ്‍ഫ്ലോര്‍: 1 ടീസ്പൂണ്‍
- ഉപ്പ്:1/2 ടീസ്പൂണ്‍
- കായം : 1/4 ടീസ്പൂണ്‍
- ഗരം മസാല -1 / 2 ടീസ്പൂണ്‍
- മുളകുപൊടി: 3/4 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി: 1/2 ടീസ്പൂണ്‍ പെരുംജീരകം -1 / 2 ടീസ്പൂണ്‍
- വെള്ളം: 2 -3 കപ്പ്
- എണ്ണ: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
2 -3 ടേബിള്‍ സ്പൂണ്‍ വെള്ളം ഉപയോഗിച്ച് എല്ലാ ചേരുവകളും മിക്സ് ചെയ്യുക. ഉപ്പ് ക്രമീകരിക്കുക.ഇപ്പോള്‍ വറുക്കാന്‍ ആവശ്യത്തിന് എണ്ണ ചൂടാക്കുക.
ഒരു പിടി ബാറ്റര്‍ എടുത്ത് ചെറുതായി അമര്‍ത്തി അത് ഒന്ന് പരത്തി വറുത്തെടുക്കുക. ഇരുവശവും സ്വര്‍ണ്ണ തവിട്ട് ആവും വരെ ഫ്രൈ ചെയ്യുക.
Content Highlights: Ullivada recipe