Ken Sunny | Samayam Malayalam | Updated: 01 Jun 2021, 06:32:00 PM
ലോക്ക്ഡൗൺ കാലമായതോടെ പലരും വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങൾ പരീക്ഷിക്കുന്നതിൽ വീണ്ടും ഏർപ്പെട്ടു തുടങ്ങി. ഇക്കൂട്ടത്തിലെ പുത്തൻ താരമാണ് മാഗി ന്യൂഡിൽസും, ഓറിയോ ബിസ്കറ്റും, അല്പം ഐസ് ക്രീമും ചേർന്ന പുത്തൻ വിഭവം.
PC: Instagram/ chahat_anand
ഹൈലൈറ്റ്:
- ഇൻസ്റ്റാഗ്രാം ഉപഭോക്താവായ ചാഹത്ത് ആനന്ദ് ആണ് ഈ വ്യത്യസ്തമായ ഫ്യൂഷൻ ഫുഡിന് പിന്നിൽ
- മാഗ്ഗി പാക്കറ്റിൽ ലഭിക്കുന്ന മസാല ഈ ഫ്യൂഷൻ ഭക്ഷണത്തിൽ ചേർക്കരുത്.
- ഓറിയോ ബിസ്കറ്റ് പൊടിച്ചാണ് ചേർക്കേണ്ടത്.
ഫ്രഞ്ച് റോളും മുബൈയുടെ സ്വന്തം വടാപാവും, ഇതല്ലേ ഫ്യൂഷൻ ഫുഡ്
ഇൻസ്റ്റാഗ്രാം ഉപഭോക്താവായ ചാഹത്ത് ആനന്ദ് ആണ് ഈ കോമ്പിനേഷന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാഗ്ഗി ന്യൂഡിൽസിന്റെ പാക്കറ്റ് പൊട്ടിക്കുന്നതും വെള്ളത്തിലിട്ട് വേവിക്കുന്നതുമാണ് തുടക്കം. മാഗ്ഗി പാക്കറ്റിൽ ലഭിക്കുന്ന മസാല ഈ ഫ്യൂഷൻ ഭക്ഷണത്തിൽ ചേർക്കരുത് എന്ന് പ്രത്യേകം പറയുന്നുണ്ട് കക്ഷി. മാഗ്ഗി വേവിക്കുമ്പോഴേക്കും ഓറിയോ ബിസ്കറ്റ് പായ്ക്കറ്റ് പൊട്ടിക്കാതെ ഒരു ചപ്പാത്തിക്കുഴൽ ഉപയോഗിച്ച് പൊടിക്കുക. തുടർന്ന് മാഗ്ഗി ന്യൂഡിൽസിലേക്ക് ചേർത്ത ശേഷം മുകളിൽ ഒരു സ്കൂപ് ഐസ്ക്രീമും ചേർത്താൽ വിഭവം റെഡി. ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തതോടൊപ്പം ആർക്കെങ്കിലും ഈ വിഭവം പരീക്ഷിക്കാൻ ഷെയർ ചെയ്യണേ എന്നും ചാഹത്ത് ആനന്ദ് പറയുന്നുണ്ട്.
ചിക്കൻ ബിരിയാണിയിൽ ലെഗ് പീസ് കാണാനില്ല! മന്ത്രിക്ക് ട്വിറ്ററിൽ പരാതി
പ്രതീക്ഷിച്ചതുപോലെ മാഗ്ഗി ആരാധകർക്ക് ഈ വിഭവം തീരെ പിടിച്ചിട്ടില്ല. ‘ഇതൊരിക്കലും അംഗീകരിക്കാം പറ്റാത്തത്’ എന്നാണ് ഷിപ്ര പൻസാരി എന്ന യുവതി വീഡിയോയ്ക്ക് കീഴെ കുറിച്ചിരിക്കുന്നത്. ‘മാഗ്ഗി ആരാധർ നിങ്ങളെ ഇപ്പോൾ തന്നെ അൺഫോളോ ചെയ്യും. നിങ്ങളുണ്ടാക്കിയ ഭക്ഷണം നല്ലതാണെങ്കിലും അല്ലെങ്കിലും ഇങ്ങനെ മാഗിയെ കൊല്ലരുത്’ ആരാഗ്യ എന്ന് പേരുള്ള ഉപഭോക്താവ് കുറിച്ചു.
ഇതാദ്യാമായല്ല മാഗ്ഗി ഉപയോഗിച്ചുള്ള ഭക്ഷണത്തിനെതിരെ രോഷം ഉണ്ടാവുന്നത്. അടുത്തിടെ ശ്രദ്ധ നേടിയ മറ്റൊരു വിഭവമാണ് മാഗി ലഡു. ഷുഗർ കപ്പ് എന്ന് പേരുള്ള ട്വിറ്റെർ പേജിലാണ് മാഗി ന്യൂഡിൽസ് കൊണ്ട് തയ്യാറാക്കിയ മാഗി ലഡുവിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.കാഴ്ചയിൽ നിന്നും വേവിക്കാത്ത മാഗി ന്യൂഡിൽസ് ചെറിയ കഷണങ്ങൾ ആക്കിയ ശേഷം ശർക്കര പാനീയത്തിൽ മുക്കിയാണ് മാഗി ലഡു തയ്യാറാക്കിയിരിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുക. മാത്രമല്ല ഭംഗിക്കായി ഒരു കശുവണ്ടിയും മാഗി ലഡുവിന്റെ മുകൾഭാഗത്തായി ക്രമീകരിച്ചിട്ടുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : bizzare food combo; will you try maggi noodles with crushed oreo biscuit and ice cream?
Malayalam News from malayalam.samayam.com, TIL Network