Jun 19, 2021, 11:04 AM IST
കെ.വി തോമസ് | ഫോട്ടോ: ബി.മുരളീകൃഷ്ണന്
ന്യൂഡല്‍ഹി: കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളില്‍ സുധാരന് പിന്തുണയുമായി കെ.വി. തോമസ്. മുഖ്യമന്ത്രി ആ സ്ഥാനത്തിരുന്നുകൊണ്ട് പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞതെന്ന് കെ.വി. തോമസ് പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനങ്ങള്‍ ഉറ്റുനോക്കുന്ന പത്രസമ്മേളനമാണ് മുഖ്യമന്ത്രിയുടേത്. അത്തരം ഒരു പത്രസമ്മേളനത്തില്‍ 20 മിനിട്ട് ഇത്തരം ഒരു കാര്യത്തിന് വേണ്ടി ചിലവാക്കുക എന്നത് ശരിയാണോ? കെ. സുധാകരന് ഒരു രാഷ്ട്രീയ നേതാവാണ്. അദ്ദേഹത്തിന് രാഷ്ട്രീയപരമായ കാഴ്ചപ്പാടുകള്‍ ഉണ്ട്. കെ. സുധാകരന്റെ പ്രതികരണം കെ.പി.സി.സി. അധ്യക്ഷന്‍ എന്ന നിലയിലാണെന്നും കെ.വി. തോമസ് വ്യക്തമാക്കി.
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സുധാകരനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. മക്കളെ തട്ടികൊണ്ടുപോകാന്‍ സുധാകരന് പദ്ധിയിട്ടു എന്നത് അടക്കമുള്ള ആരോപണങ്ങളാണ് സുധാകരനെതിരെ മുഖ്യമന്ത്രി ഉയര്‍ത്തിയത്.
Content highlight: KV Thomas press meet to support K Sudhakaran
© Copyright Mathrubhumi 2021. All rights reserved.