ഹൈലൈറ്റ്:
- സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കുടുംബം
- സുധാകരൻ എന്തെങ്കിലും നേട്ടം പ്രതീക്ഷിക്കുന്നുണ്ടോയെന്ന് അറിയില്ല
- ഫ്രാൻസിസ് കത്തിയുമായി നടക്കുന്ന ആളായിരുന്നില്ലെന്നും കുടുംബം പറയുന്നു
പിണറായി വിജയനെ മലർത്തി വീഴ്ത്തി എന്നു പറയുന്നതുകൊണ്ട് എന്തെങ്കിലും നേട്ടം സുധാകരൻ പ്രതീക്ഷിക്കുന്നുണ്ടോയെന്ന് അറിയില്ലെന്ന് ജോബി പറഞ്ഞു. പിതാവുമായി ആത്മബന്ധം സൂക്ഷിച്ചിരുന്ന ആളാണ് പിണറായി വിജയനെന്നും ജോബി വ്യക്തമാക്കി. എല്ലു പോലും പൊടിഞ്ഞ് കഥാവശേഷനായ ഒരാളെക്കുറിച്ച് ഇങ്ങനെ പറയരുതെന്ന് ഫ്രാൻസിസിന്റെ ഭാര്യ മേരിക്കുട്ടി പറഞ്ഞു.
Also Read: ‘ഒറ്റ ചവിട്ട്! ദാ കിടക്കുന്നു പിണറായി, ബ്രണ്ണൻ കോളേജിൽ’; വളഞ്ഞിട്ടു തല്ലി: കെ സുധാകരൻ
തന്റെ പിതാവ് കത്തിയുമായി നടക്കുന്ന ആളായിരുന്നില്ല. സഹജീവികളോട് സ്നേഹം പ്രകടിപ്പിച്ചിരുന്ന ആളായിരുന്നു പിതാവ്, ജോബി കൂട്ടിച്ചേർത്തു. 20 വർഷം മുമ്പ് ഫ്രാൻസിസ് മരണപ്പെട്ടു. ഇന്ന് ഇടത് അനുഭാവികളാണ് ഫ്രാൻസിസിന്റെ കുടുംബം, മാതൃഭൂമി ഡോട്ട് കോം റിപ്പോർട്ട് ചെയ്തു.
കോളേജിൽ എസ്എഫ്ഐയുടെ പ്രതിഷേധത്തിനിടെ പിണറായി വിജയൻ സംസാരിക്കുമ്പോൾ ഫ്രാൻസിസ് ആക്രമിച്ചെന്നായിരുന്നു സുധാകരന്റെ പരാമർശം. ഫ്രാൻസിസ് എപ്പോഴും അരയിൽ കത്തിയുമായി നടക്കുമായിരുന്നെന്നും സുധാകരൻ പറയുന്നു.
|”പേരാമ്പ്രയിൽ നിന്നു വന്നന് വിലസി നടക്കുന്ന ഒരു കെ എസ് യുക്കാരന്റെ അരയിലൊരു പിച്ചാത്തി പോലും. പിണറായി പറഞ്ഞു തുടങ്ങിയതും ഫ്രാൻസിസ് ചാടിയെണീറ്റ് മുണ്ട് മടക്കിക്കുത്തി സ്റ്റേജിലെത്തിയതും ഒപ്പം. മൈക്കെടുത്ത് പിണറായിക്കിട്ട് ഒറ്റയടി. ഒഴിഞ്ഞുമാറിയില്ലായിരുന്നെങ്കിൽ പിണറായിയുടെ തല പിളർന്നു പോകുമായിരുന്നു. ” എന്നായിരുന്നു മലയാള മനോരമ ആഴ്ച്ചപതിപ്പിന് നൽകിയ അഭിമുഖത്തിൽ സുധാകരൻ പറഞ്ഞത്.
ആരോപണ പ്രത്യോരോപണങ്ങളുമായി പിണറായി വിജയനും കെ സുധാകരനും
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : brennen college controversy francis family against k sudhakaran
Malayalam News from malayalam.samayam.com, TIL Network