യോഗ്യതാ റൗണ്ടില്‍ അഞ്ച് കളികളില്‍ നിന്ന് മൂന്ന് പോയിന്റാണ് ഇന്ത്യക്കുള്ളത്
ദോഹ: 2022 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇന്ത്യന്‍ ഫുട്ബോൾ ടീം കഴിവിനനുസരിച്ച് കളിച്ചില്ലെന്ന് അംഗീകരിക്കാൻ കളിക്കാര്‍ തയാറാകണമെന്ന് പ്രതിരോധ താരം സന്ദേഷ് ജിംഗൻ പറഞ്ഞു. അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാന്‍ കഴിയാതെ പുറത്തായ ടീം നിലവില്‍ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ്. അഞ്ച് കളികളില്‍ നിന്ന് മൂന്ന് പോയിന്റാണ് ഇന്ത്യക്കുള്ളത്.
വരുന്ന മത്സരങ്ങളില്‍ വിജയം സ്വന്തമാക്കി മൂന്നാം സ്ഥാനത്ത് എത്താനായാല് ടീമിന് ഏഷ്യ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടാം. ജൂണ്‍ മൂന്നിന് ഖത്തറുമായും, ഏഴിന് ബംഗ്ലാദേശുമായും, പതിനഞ്ചിന് അഫ്ഗാനിസ്ഥാനുമായാണ് ഇന്ത്യയുടെ മത്സരങ്ങള്‍.
“ഒരിക്കലും ഒന്നും നിസ്സാരമായി കാണാനാവില്ല. ഇനിയുള്ള മത്സരങ്ങളില്‍ ടീം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.കഴിവിനനുസരിച്ച് കളിച്ചില്ല എന്ന കാര്യം അംഗീകരിക്കുന്നതില്‍ ഞാന്‍ മുന്നിലുണ്ടാകും. മികച്ച തുടക്കം ലഭിച്ചുട്ടും ആഗ്രഹിച്ചപോലെ മുന്നോട്ട് പോകാന്‍ സാധിച്ചില്ല,” ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തി ജിംഗന് പറഞ്ഞു.
പരുക്കില്‍ നിന്നും മുക്താമയി ടീമിലേക്ക് തിരിച്ചെത്തിയതിലും താരം പ്രതികരിച്ചു. ഇത് വലിയ ആശ്വാസമാണ്. “പരുക്ക് ഭേദമായി ടീമില്‍ ഇടം നേടാനായതില്‍ ഞാന്‍ സന്തോഷവാനാണ്. രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് അഭിമാനകരമായ ഒന്നാണ്. തീര്‍ച്ചയായും ടീമിലേക്ക് വിളിച്ചപ്പോള്‍ അതേ വികാരമാണ് ഉണ്ടായത്,” ജിംഗന് കൂട്ടിച്ചേര്‍ത്തു.
Also Read: കോപ്പ അമേരിക്ക ബ്രസീലിൽ; ഔദ്യോഗിക സ്ഥിരീകരണം വന്നു
കഴിഞ്ഞ ഒക്ടോബറിന് ശേഷം ജിംഗന് കളിച്ചിരുന്നില്ല. പരുക്കിനെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സിനായി ഒരു സീസണ് മുഴുവന്‍ താരത്തിന് നഷ്ടമായിരുന്നു. തെറ്റുകള്‍ മനസിലാക്കി ടീം മുന്നോട്ട് പോകണമെന്നും താരം അഭിപ്രായപ്പെട്ടു.
പോരായ്മകളെക്കുറിച്ച് സംസാരിക്കുന്നത് മനുഷ്യസഹജമാണ്. ശക്തരായ ഒമാനെ സമനിലയില്‍ തളയ്ക്കാനായി. അതും പത്ത് തുടക്കക്കാരായ കളിക്കാരുമമായി. തിരിച്ചു വരവിനെക്കുറിച്ച് സംസാരിക്കാന്‍ ആരും തയാറാകുന്നില്ല. അത് ജയ സാധ്യതയുണ്ടായിരുന്ന മത്സരം കൂടിയായിരുന്നു.
വരാനിരിക്കുന്ന മത്സരങ്ങളിലെ തയാറെടുപ്പിനക്കുറിച്ചും ജിംഗന് പറഞ്ഞു. ഫുട്ബോളിനെക്കുറിച്ച് അറിയുന്നവര്‍ക്ക് പരിശീലന ക്യാമ്പുകളുടെ പ്രാധാന്യം വേഗം മനസിലാകും. ഒരു പ്രധാന ടൂര്‍ണമെന്റിന് മുന്നോടിയായി സൗഹൃദ മത്സരങ്ങള്‍ വരെ നിര്‍ണായകമാണെന്നും ഇന്ത്യന്‍ താരം വ്യക്തമാക്കി.
Web Title: We didnt play to our potential in world cup qualifiers says sandesh jhingan