വളരെ വേഗത്തിലും എളുപ്പത്തിലും തയ്യാറാക്കുന്ന പ്രഭാതഭക്ഷണമാണ് പനീര്‍ ബുര്‍ജി സാന്ഡ്വിച്ച്. രുചിയിലും ഈ വിഭവം കേമനാണ്.
ആവശ്യമുള്ള സാധനങ്ങള്‍
- ബ്രഡ് കഷ്ണങ്ങള്‍ -നാല് എണ്ണം
- വെണ്ണ -രണ്ട് ടീസ്പൂണ്‍
- എണ്ണ -രണ്ട് ടേബിള്‍ സ്പൂണ്‍
- ജീരകം -അര ടീസ്പൂണ്‍
- വെളുത്തുള്ളി(ചെറുതായി അരിഞ്ഞത്)-ഒരു ടീസ്പൂണ്‍
- ഉപ്പ് -ആവശ്യത്തിന്
- മഞ്ഞള്‍പ്പൊടി -ഒരു നുള്ള്
- മുളക്പൊടി -അര ടീസ്പൂണ്‍
- ഗരം മസാല -അര ടീസ്പൂണ്‍
- ഉണങ്ങിയ മാങ്ങാപൊടി -കാല് ടീസ്പൂണ്‍
- സവാള -ഒന്ന് (ഇടത്തരം വലുപ്പമുള്ളത്)
- തക്കാളി -ഒന്ന്
- പനീര്‍ -കാല് കപ്പ്(ചെറുതായി നുറുക്കിയത്)
തയ്യാറാക്കുന്ന വിധം
ഒരു പാനെടുത്ത് അടുപ്പില്‍വെച്ച് ചൂടാക്കിയശേഷം എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം വെളുത്തുള്ളിയും ജീരകവും അതിലിട്ട് വഴറ്റിയെടുക്കുക. ഇത് പാനില്‍നിന്ന് മാറ്റിവെക്കുക.
പാന്‍ വീണ്ടും അടുപ്പില്‍വെച്ചശേഷം അതിലേക്ക് പനീര്‍, മുളക്പൊടി, ഗരംമസാല, മഞ്ഞള്‍പൊടി, ഉപ്പ്, ഉണങ്ങിയ മാങ്ങ പൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റി പനീര്‍ ബുര്‍ജി കൂട്ട് തയ്യാറാക്കാം.
ബ്രെഡില്‍ വെണ്ണ പുരട്ടി അതില്‍ സവാള വട്ടത്തില്‍ അരിഞ്ഞത്, തക്കാളി എന്നിവ വയ്ക്കുക. നേരത്തെ തയ്യാറാക്കി വെച്ച പനീര്‍ ബുര്‍ജി കൂട്ട് മുകളില്‍ വയ്ക്കാം. ശേഷം മറ്റൊരു ബ്രെഡ് കഷ്ണം മുകളില്‍വെച്ച് ഗ്രില്‍ ചെയ്ത് എടുക്കാം.
Content highlights: breakfast recipe, paneer burji sandwich, Snacks recipe