Jibin George | Samayam Malayalam | Updated: 20 Jun 2021, 07:32:00 AM
സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗൺ ഇന്നും തുടരും. കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ഉച്ചയ്ക്ക് ശേഷം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്ന് പ്രവർത്തിക്കും
പ്രതീകാത്മക ചിത്രം. Photo: TOI
ഹൈലൈറ്റ്:
- വാരാന്ത്യ ലോക്ക് ഡൗൺ ഇന്നും തുടരും.
- ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്ന് പ്രവർത്തിക്കും.
- കെഎസ്ആർടിസി സർവീസ് പരിമിതം.
എസ്കോർട്ടും പൈലറ്റ് വാഹനവും നൽകിയില്ല; ഗൺമാനെ റോഡിൽ ഇറക്കിവിട്ട് വി മുരളീധരൻ
ഹോട്ടലുകളിൽ നിന്ന് പരമാവധി ഹോം ഡെലിവറി നൽകണമെന്ന നിർദേശം നിലനിൽക്കുമ്പോൾ തന്നെ ആ സൗകര്യമില്ലാത്തയിടങ്ങളിൽ പാഴ്സൽ നൽകാമെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്. യാത്രകൾക്ക് കർശന നിയന്ത്രണങ്ങളുണ്ട്. ആവശ്യസേവന മേഖലയിലുള്ളവർക്ക് മാത്രമാണ് ഇളവ്. അതേസമയം, ഇന്ന് കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ആരംഭിക്കും.
പൊതുഗതാഗതം ഉണ്ടാകില്ല. ട്രെയിൻ, വിമാനയാത്രക്കാർ ടിക്കറ്റും മറ്റ് യാത്ര രേഖകളും കാണിക്കണം. രേഖകൾ കാണിച്ച് വാക്സിൻ എടുക്കാൻ പോകുന്നവർക്ക് യാത്ര ചെയ്യാം. കെഎസ്ആർടിസി ആവശ്യ വിഭാഗങ്ങൾക്ക് വേണ്ടിയുള്ള സർവീസ് മാത്രമേ നടത്തൂ. പരീക്ഷ മൂല്യനിർണയം ഉൾപ്പെടെ ആവശ്യ മേഖലകൾക്കായി കെഎസ്ആർടിസി ഇന്നും സർവീസ് നടത്തും. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യസർവിസ് വിഭാഗൾക്കും സർക്കാർ നിർദേശിച്ച മറ്റ് വിഭാഗങ്ങളിലുള്ളവർക്കും യാത്ര അനുവദിക്കുമെങ്കിലും തിരിച്ചറിയൽ രേഖയും മേലാധികാരിയുടെ സർട്ടിഫിക്കറ്റും ആവശ്യമാണ്.
ജാനു തന്നത് കാറ് വാങ്ങാൻ കടം വാങ്ങിയ പണം; ഇടപാട് ബാങ്ക് വഴി: സി കെ ശശീന്ദ്രൻ
മെഡിക്കൽ സ്റ്റോറുകൾ, പാൽ, പച്ചക്കറി, മത്സ്യം, മാംസം എന്നിവ കടകൾ തുറക്കും. രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെയാണ് കടകൾ തുറന്ന് പ്രവർത്തിക്കുക. മെഡിക്കൽ സ്റ്റോറുകൾ തുറന്ന് പ്രവർത്തിക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വേണം തുറന്ന് പ്രവർത്തിക്കാനെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. ചായക്കടകൾ, തട്ടുകടകൾ എന്നിവ തുറന്ന് പ്രവർത്തിക്കില്ല.
കിറ്റക്സിനെതിരായ ആരോപണം തെളിയിക്കും; 50 കോടിയുടെ വെല്ലുവിളി ഏറ്റെടുത്ത് പി ടി തോമസ്
അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടികളുണ്ടാകും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും ഇരുപതുപേരെ അനുവദിക്കും. പൊതു പരിപാടികളോ ടൂറിസം, റിക്രിയേഷൻ, ഇൻഡോർ പ്രവർത്തനങ്ങളോ അനുവദിക്കില്ല. ബിവറേജൻസ് ഔട്ട്ലെറ്റുകൾ, ബാറുകൾ എന്നിവ തുറന്ന് പ്രവർത്തിക്കില്ല. അതത് പോലീസ് സ്റ്റേഷനുകളിൽ അറിയിച്ച് കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താവുന്നതാണ്.
സുധാകരന് മാനസിക തകരാറെന്ന് ഇ പി; സ്ഥലജലവിഭ്രാന്തിയെന്ന് എം വി; കണ്ണൂരില്‍ പടയൊരുക്കം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : covid-19 complete lockdown in kerala and new guidelines
Malayalam News from malayalam.samayam.com, TIL Network