Jibin George | Samayam Malayalam | Updated: 20 Jun 2021, 10:56:00 AM
മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ വീണ്ടും രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുധാകരൻ്റെ പ്രതികരണം ഉണ്ടായത്
കെ സുധാകരൻ, പിണറായി വിജയൻ. Photo: TOI
ഹൈലൈറ്റ്:
- ഫേസ്ബുക്ക് പോസ്റ്റുമായി കെ സുധാകരൻ.
- പിണറായി ഏകാധിപതിയാണെന്ന് സ്വയം കരുതുന്നു.
- പിആർ ഏജൻസിക്കും അധികനാൾ കളവു പറഞ്ഞ് നിൽക്കാനാകില്ല.
കേന്ദ്രമന്ത്രി വി മുരളീധരന് അനുവദിച്ചിരുന്ന പൈലറ്റ് സുരക്ഷ പുനസ്ഥാപിച്ചു
മാഫിയ ബന്ധം ഉണ്ടെന്ന ജസ്റ്റിസ് കെസുകുമാരൻ്റെ ആരോപണത്തിൽ പിണറായി വിജയൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദ്ദേഹത്തിനെതിരെ വക്കീൽ നോട്ടീസയച്ചു. വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ആണ് പറഞ്ഞതെന്നും, ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും പറഞ്ഞതോടെ പിണറായി ഉൾവലിഞ്ഞു. തനിക്ക് നേരെ ഉണ്ടായ ഗുരുതരമായ ഒരു ആരോപണത്തിനെതിരെ ഒരു രാഷ്ട്രീയ നേതാവ് നിയമപോരാട്ടം തുടങ്ങി വെക്കുകയും തുടർന്ന് അതിൽ നിന്നും സ്വയം പിൻവാങ്ങുകയും ചെയ്താൽ കുറ്റസമ്മതം നടത്തുന്നു എന്നല്ലേ അതിനർത്ഥമെന്നും സുധാകരൻ ചോദിച്ചു.
ഗുജറാത്ത് മോഡലിൽ മുസ്ലിം സമുദായത്തെ കൊള്ളയടിക്കാനും കൊല്ലാനും കാരണമായ തലശ്ശേരി കലാപത്തിൽ പിണറായി വിജയന് പങ്കുണ്ടെന്ന് പറഞ്ഞ് നോട്ടീസ് ഇറക്കിയ സിപിഐ ഇതുവരെ അത് തിരുത്തിയിട്ടില്ല.
കിറ്റക്സിനെതിരായ ആരോപണം തെളിയിക്കും; 50 കോടിയുടെ വെല്ലുവിളി ഏറ്റെടുത്ത് പി ടി തോമസ്
സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി പിണറായി നടത്തിയ നെറികേടിൻ്റെ ഒരുപാട് ഇരകൾ ഇന്നും വടക്കൻ കേരളത്തിലെ ഗ്രാമങ്ങളിൽ ജീവിച്ചിരിപ്പുണ്ട്. ഞങ്ങളുടെ നാട്ടുഭാഷയിൽ അതിന് ‘ഒറ്റപ്പൂതി’ എന്ന് പറയും. അതിന്റെ ഇരകൾ നിശബ്ദരായി ആ പാർട്ടിയിൽ തന്നെയുണ്ട്. വിഎസ് മുതൽ എംഎ ബേബി, ശൈലജ ടീച്ചർ തുടങ്ങിയ നേതാക്കളിലേക്ക് വരെ ആ പട്ടിക നീളുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. അവർക്കൊന്നും മറുത്ത് പറയാൻ ആകില്ല. അങ്ങനെ മറുത്ത് പറയാൻ നട്ടെല്ലുള്ള ഒരു കമ്മ്യൂണിസ്റ്റ് കാരൻ വടക്കൻ കേരളത്തിൽ ഉണ്ടായിരുന്നു. ടിപി ചന്ദ്രശേഖരൻ അദ്ദേഹത്തിന്റെ പേര് കേട്ടൽ ഇന്നും പിണറായിക്ക് വിറളി പിടിക്കും.
ജാനു തന്നത് കാറ് വാങ്ങാൻ കടം വാങ്ങിയ പണം; ഇടപാട് ബാങ്ക് വഴി: സി കെ ശശീന്ദ്രൻ
ഞാൻ പറഞ്ഞു വന്നത് ഇത്തരം സ്വഭാവ വൈകല്യങ്ങൾ ഉള്ള ഒരാൾക്ക് അധികാരം കൂടി ഉണ്ടായാൽ സർക്കാർ തന്നെ ഒരു അരാജത്വത്തിലേക്ക് കൂപ്പു കുത്തും. അതാണ് പലതരം അഴിമതികളുടെ രൂപത്തിൽ നാം കഴിഞ്ഞ അഞ്ചു വർഷമായി കാണുന്നത്. ഇതിനുള്ള ഏക പരിഹാരമായി ഞാൻ കാണുന്നത് വ്യക്തിപരമായ വിമർശനം മാത്രമാണെന്നും കെപിസിസി പ്രസിഡൻ്റ് വ്യക്തമാക്കി.
ഞാൻ പിണറായിയെ വ്യക്തിപരമായി ആക്രമിക്കുകയാണെന്ന് ചിലർ ചൂണ്ടിക്കാട്ടി. അതെ വ്യക്തിപരമായ വിമർശനം തന്നെയാണ്. മറ്റേതെങ്കിലും രാഷ്ട്രീയ ആരോപണങ്ങളോട് പിണറായി ഇത്രയും വിശദമായി പ്രതികരിച്ചത് കണ്ടിട്ടുണ്ടോ? സ്വന്തം ഓഫീസിലെ ക്രമക്കേടുകളെ പറ്റി ചോദിച്ചാൽ പോലും എനക്കറിയില്ല എന്നല്ലേ പറഞ്ഞിരുന്നത്. അങ്ങനെ നോക്കുമ്പോൾ വർഷങ്ങൾക്ക് മുമ്പ് നടന്ന പ്രസ്തുത വിഷയത്തിൽ, അതും ഞാൻ വ്യക്തിപരമായി പറഞ്ഞത് എന്റെ അനുവാദമില്ലാതെ സെൻസേഷന് വേണ്ടി അച്ചടിച്ചു വന്ന ഒരു വിഷയത്തിൽ അദ്ദേഹം ഇത്രയേറെ വൈകാരികനായി പ്രതികരിച്ചത് എന്ത് കൊണ്ടാവുമെന്നും സുധാകരൻ ചോദിച്ചു.
ലോക്ക് ഡൗൺ തുടരുന്നു: നിയന്ത്രണങ്ങളറിയാം, കെഎസ്ആർടിസി സർവീസുകൾ ഉച്ചയ്ക്ക് ശേഷം
ഇന്നത്തെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ ഒരു നിലയിലും ബാധിക്കാൻ സാധ്യത ഇല്ലാത്ത ഒരു പഴയകാല സംഭവത്തിൻ്റെ ഓർമ്മപ്പെടുത്തൽ അദ്ദേഹത്തെ ഇത്രമേൽ ആഴത്തിൽ പ്രകോപിപ്പിച്ചത് എന്തുകൊണ്ടായിരിക്കും. ഇപ്പോൾ വിവാദമായിരിക്കുന്ന സംഭവത്തിലേക്ക് നയിച്ച കാരണങ്ങൾ അദ്ദേഹം ഇന്നും ഓർക്കാൻ ഇഷ്ടപ്പെടുന്നുണ്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്ന് മുതൽ അവർ ചീഞ്ഞളിഞ്ഞ വ്യക്തി ആരാധന മാറ്റിവച്ച് രാഷ്ട്രീയ സംവാദത്തിന് തയ്യാറാകുന്നൊ അന്ന് ഞാനും പിണറായി വിജയനെ വിചാരണ ചെയ്യുന്നത് അവസാനിപ്പിക്കാമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സുധാകരൻ വ്യക്തമാക്കി.
സുധാകരന് മാനസിക തകരാറെന്ന് ഇ പി; സ്ഥലജലവിഭ്രാന്തിയെന്ന് എം വി; കണ്ണൂരില്‍ പടയൊരുക്കം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kpcc president k sudhakaran facebook post against cm pinarayi vijayan
Malayalam News from malayalam.samayam.com, TIL Network