ഹൈലൈറ്റ്:
- സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഗൺമാനെ വഴിയിൽ ഇറക്കി വിട്ടിരുന്നു
- സംഭവത്തിൽ ബിജെപി വലിയ പ്രതിഷേധമാണ് ഉന്നയിച്ചത്
- ഇന്ന് കൊച്ചിയിലേക്ക് പോകുന്ന മന്ത്രിക്ക് എസ്കോര്‍ട്ടും പൈലറ്റും നൽകിയിട്ടുണ്ട്
Also Read : രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും കുറയുന്നു; 24 മണിക്കൂറിനിടെ 58000 കേസുകള്‍
നേരത്തെ കേരള സര്‍ക്കാര്‍ പൈലറ്റ് സുരക്ഷ പിൻവലിച്ചെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ അനുവദിച്ച ഗൺമാനെ മുരളീധരൻ ഇന്നലെ വാഹനത്തിൽ നിന്നും ഇറക്കിവിടുകയും ചെയ്തു. ഗൺമാൻ ബിജുവിനെയാണ് തിരുവനന്തപുരത്ത് വഴിയിൽ ഇറക്കിവിട്ടത്.
വൈ കാറ്റഗറി സുരക്ഷ അനുവദിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ശനിയാഴ്ച സംസ്ഥാനത്ത് എത്തിയ മന്ത്രിക്ക് സംസ്ഥാന സര്‍ക്കാര്‍ സാധാരണ ഗതിയിൽ നൽകിയ പൈലറ്റ് വൈഹനവും എസ്കോര്‍ട്ടും അനുവദിക്കാതിരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് പൈലറ്റ് വാഹനം ഒഴിവാക്കിയിരുന്നെങ്കിലും എസ്കോര്‍ട്ട് വാഹനം നൽകിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നടപടിയിൽ ബിജെപി പ്രതിഷേധം അറിയിച്ച് രംഗത്തുവന്നിരുന്നു.
Also Read : ‘പിണറായി വാളുകൊണ്ട് വെട്ടി, കഴുത്തിനുള്ള വെട്ട് തടുത്ത കൈക്ക് വേട്ടേറ്റു’ കണ്ടോത്ത് ഗോപി
പൈലറ്റ് സുരക്ഷ ഒഴിവാക്കിയതിന്റെ കാരണം പോലീസ് മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നാണ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്.
സുരക്ഷ പിൻവലിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഇല്ലെന്നാണ് ഉന്നത പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് രാവിലെ സുരക്ഷ പുനസ്ഥാപിച്ച് തീരുമാനമായത്.
സുധാകരന് മാനസിക തകരാറെന്ന് ഇ പി; സ്ഥലജലവിഭ്രാന്തിയെന്ന് എം വി; കണ്ണൂരില്‍ പടയൊരുക്കം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : minister v muraleedharan’s pilot controversy kerala has been restored
Malayalam News from malayalam.samayam.com, TIL Network