വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഏറെ ലഭിക്കുന്ന ഇടമാണ് തെരുവോരകച്ചവടം. ചാട്ട് വിഭവങ്ങള്‍ തുടങ്ങി വൈകുന്നേര പലഹാരങ്ങളുമെല്ലാം സ്ട്രീറ്റ് ഫുഡ് കച്ചവടക്കാരില്‍ നിന്നും ലഭിക്കും. എന്നാല്‍, ഈ അടുത്തകാലത്ത് നമ്മുടെ പരമ്പരാഗത വിഭവങ്ങളില്‍ വ്യത്യസ്ത കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കച്ചവടക്കാര്‍. രുചിയിലും മണത്തിലും കാഴ്ചയിലുമൊക്കെയായി വളരെയധികം വ്യത്യസ്തയാണ് അവര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഇതില്‍ ചിലതെല്ലാം ഉപഭോക്താക്കള്‍ ഏറ്റെടുക്കും.
ഇത്തരമൊരു വ്യത്യസ്ത വിഭവത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ട്രന്‍ഡിങ്ങില്‍ ഉള്ളത്. വിവിധ നിറങ്ങളില്‍ തയ്യാര്‍ ചെയ്തെടുക്കുന്ന സമൂസയുടെ വീഡിയോ ആണത്. കാന്‍പുരിലുള്ള കച്ചവടക്കാരനാണ് ഈ വ്യത്യസ്ത വിഭവം തയ്യാറാക്കി വില്‍ക്കുന്നത്.
പിങ്ക്, ചുവപ്പ്, പച്ച, ഓറഞ്ച് തുടങ്ങിയ നിറങ്ങളിലാണ് സമൂസ ഉണ്ടാക്കുന്നത്.
വിവിധ നിറങ്ങളില്‍ ഉണ്ടാക്കുന്ന സമൂസ എണ്ണയില്‍ ഇട്ട് പൊരിച്ചെടുക്കുന്ന വീഡിയോ ആണിത്.
അതേസമയം, വീഡിയോ കണ്ട് ചിലര്‍ കളര്‍ സമൂസ അടിപൊളിയായിട്ടുണ്ടെന്ന് പറഞ്ഞു. ചിലരാകട്ടെ, ഇങ്ങനെയൊരു സമൂസ ചിന്തിക്കാന്‍ പോലുമാകുന്നില്ലെന്ന് കമന്റു ചെയ്തു.
Content highlights: coloured samosa vendor at kanpur viral video