Gokul Murali | Samayam Malayalam | Updated: 20 Jun 2021, 01:14:00 PM
അഞ്ച് വർഷക്കാലമായി ഇരുവരും ഒന്നിച്ചാണ് താമസിച്ച് വന്നിരുന്നത്. ഇതിനിടെ മൂന്ന് വട്ടം ഗർഭഛിദ്രം നടത്തുകയും ചെയ്തിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം കോടതി ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
മുൻമന്ത്രി മണികണ്ഠൻ
ഹൈലൈറ്റ്:
- അഞ്ച് വർഷക്കാലമായി ഇരുവരും ഒന്നിച്ചാണ് താമസിച്ച് വന്നിരുന്നത്
- ഇതിനിടെ മൂന്ന് വട്ടം ഗർഭഛിദ്രം നടത്തുകയും ചെയ്തിരുന്നുവെന്ന് പരാതിയിൽ പറയുന്നു
- കഴിഞ്ഞ ദിവസം കോടതി ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു
മുൻ മന്ത്രിക്ക് മുൻകൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. തുടര്‍ന്ന് അദ്ദേഹത്തിനായുള്ള തെരച്ചിൽ മധുരയിലും രാമനാധപുരത്തും നടത്തിയിരുന്നു. ഒടുവിൽ ബെംഗളൂരുവിൽ ഒളിവിൽ കഴിയുകയാണെന്ന് രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. മണികണ്ഠനെ ഉടൻ തന്നെ ചെന്നൈയ്ക്ക് കൊണ്ടുവരും.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് മൂന്ന് വര്‍ഷത്തോളമായി പീഡിപ്പിക്കുകയായിരുന്നു. നടി പോലീസിൽ പരാതിപ്പെട്ടതിന് പിന്നാലെ ഇക്കാര്യം മാധ്യമങ്ങളോട് പറയുകയായിരുന്നു. പ്രതിയായ മന്ത്രിക്ക് ബലാത്സംഗം, വഞ്ചന, ഗര്‍ഭഛിദ്രം നടത്താനുള്ള പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്.
മലേഷ്യയിൽ താമസമാക്കിയ യുവതി മലേഷ്യൻ ടൂറിസം വികസന കോര്‍പ്പറേഷനുമായി ബന്ധപ്പെട്ടാണ് മന്ത്രി മണികണ്ഠനുമായി പരിചയപ്പെടുന്നത്. പിന്നീട്, നടിയുടെ ഇന്ത്യൻ സന്ദര്‍ശനങ്ങളിലൂടെ ഈ ബന്ധം വളര്‍ത്തുകയും ചെയ്തു. ഇരുവരുമായുള്ള ബന്ധം വളര്‍ന്നതോടെ ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ചെയ്തുവെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയുമായിരുന്നു.
2017 മുതൽ ഇരുവരും അഞ്ചു വര്‍ഷക്കാലമായി ഒന്നിച്ചാണ് താമസിച്ചിരുന്നത് എന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. നീണ്ടനാളത്തെ ബന്ധത്തിനിടെ തന്നെ ഉപദ്രവിച്ചിരുന്നതായി നടി ആരോപിക്കുന്നു. ഗര്‍ഭിണി ആയപ്പോള്‍ നിര്‍ബന്ധിച്ച് അത് അലസിപ്പിച്ചുവെന്നും ബന്ധം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും കമ്മീഷണര്‍ക്ക് നൽകിയ പരാതിയിൽ പറയുന്നു.
2019ലാണ് മണികണ്ഠൻ തമിഴ്നാട് ഇൻഫൊര്‍മേഷൻ ടെക്നോളജി മന്ത്രിയായി അധികാരത്തിലേക്ക് എത്തുന്നത്. രാമനാഥപുരത്ത് നിന്നുമുള്ള പ്രമുഖ എഐഎഡിഎപെ നേതാവും മുൻ മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത അനിയായിയുമായിരുന്നു എം. മണികണ്ഠൻ.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : tamil nadu ex minister dr manikandan arrested on complaint by actress alleges aiadmk leader of cheating
Malayalam News from malayalam.samayam.com, TIL Network