കാഴ്ചക്കാരന്റെ ഹൃദയം കവരുന്ന ഒട്ടേറെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ദിവസവും പങ്കുവയ്ക്കപ്പെടാറുണ്ട്. സാമൂഹികമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുല്‍ഫി കച്ചവടക്കാരന്റെ അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
കഠിനാധ്വാനിയായ കുല്‍ഫി വില്‍പ്പനക്കാരനെ ‘യൂട്യൂബ്സ്വാദ്ഒഫീഷ്യല്’ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ ഒരു ഫുഡ് ബ്ളോഗറാണ് പരിചയപ്പെടുത്തിയിരിക്കുന്നത്.
28 വര്‍ഷത്തോളമായി മുംബൈയിലെ തെരുവുകളില്‍ കുല്‍ഫി വില്ക്കുന്നയാളാണിത്. സ്വന്തമായി കടയോ സ്റ്റാളോ ഇല്ലാത്ത ഇയാള്‍ തലചുമടായി നടന്നാണ് കുല്‍ഫി വില്‍ക്കുന്നത്. 35 കിലോഗ്രാമോളം കുല്‍ഫി ചുമന്ന് ശരാശരി 15 കിലോമീറ്ററാണ് ഇയാള്‍ ഒരു ദിവസം വില്‍പ്പനയ്ക്കായി സഞ്ചരിക്കുന്നത്. തുച്ഛമായ വിലയ്ക്കാണ് കുല്‍ഫി വില്‍ക്കുന്നത്. മുംബൈയിലെ ബാന്ദ്രാ ഫാഷന്‍ തെരുവിലാണ് ഇയാള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ കുല്‍ഫി വില്‍ക്കുന്നത്.
രണ്ടുലക്ഷത്തില്‍ പരം ആളുകളാണ് ഈ കുല്‍ഫി വില്‍പ്പനക്കാരന്റെ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.
കഠിനാധ്വാനിയായ ഈ കുല്‍ഫി വില്‍പ്പനക്കാരനെ ഇരുകൈയും നീട്ടിയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചിരിക്കുന്നത്. ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ മുഴുവന്‍ കുല്ഫിയും വാങ്ങുമായിരുന്നുവെന്ന് വീഡിയോയ്ക്ക് ഒരാള്‍ കമന്റ് ചെയ്തു. അദ്ദേഹത്തെ നമിക്കുന്നുവെന്നും അദ്ദേഹത്തപ്പോലുള്ളവരെയാണ് താന്‍ മാതൃകയാക്കുന്നതെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
Content highlights: mumbai based kulfi sellers inspiring story has been winning hearts on the internet