Jibin George | Samayam Malayalam | Updated: 20 Jun 2021, 12:52:00 PM
വെയർ ഹൗസ് മാർജിൻ ഉയർത്തിയ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ബാറുകൾ തിങ്കളാഴ്ച അടച്ചിടാൻ ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ തീരുമാനിച്ചത്. സർക്കാർ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല
പ്രതീകാത്മക ചിത്രം. Photo: BCCL
ഹൈലൈറ്റ്:
- സംസ്ഥാനത്തെ ബാറുകൾ തിങ്കളാഴ്ച മുതൽ അടച്ചിടും.
- തീരുമാനം ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ്റെ.
- തീരുമാനത്തിൽ പ്രതികരിക്കാതെ സർക്കാർ.
‘സുധാകരൻ്റേത് മരിച്ചു കിടക്കുന്ന കോണ്‍ഗ്രസിനെ ജീവിപ്പിക്കാനുള്ള ശ്രമം’: പരിഹാസവുമായി എം എം മണി
ബാറുകൾക്ക് 25 ശതമാനവും കൺസ്യൂമർ ഫെഡിൻ്റേത് എട്ടിൽ നിന്ന് 20 ശതമാനവുമായിട്ടാണ് വെയർ ഹൗസ് മാർജിൻ വർധിപ്പിച്ചത്. ഈ സാഹചര്യത്തിൽ കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകളും മദ്യവിൽപ്പന നിർത്തിവെച്ചേക്കുമെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
വെയർ ഹൗസ് മാർജിൻ ഉയർത്തിയ നടപടിയിൽ ബാറുകൾ ഉൾപ്പെടുന്ന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ ചർച്ചകൾക്കായി സർക്കാരിനെ സമീപിച്ചിരുന്നു. പുതിയ നിർദേശം സാമ്പത്തിക പ്രശ്നം ഉണ്ടാക്കുമെന്ന് സംഘടന സർക്കാരിനെ അറിയിച്ചു. പ്രശ്നം പരിഹരിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയെങ്കിലും അതുവരെ ബാറുകൾ അടച്ചിടാനാണ് അസോസിയേഷൻ്റെ തീരുമാനം.
അന്തരിച്ച മോഹനൻ വൈദ്യർക്ക് കൊവിഡ് സ്ഥിരീകരിച്ചു
വെയര്‍ഹൌസ് മാര്‍ജിന്‍ വര്‍ദ്ധിപ്പിക്കുമ്പോഴും എംആര്‍പി നിരക്കില്‍ നിന്ന് വിലകൂട്ടി വില്ക്കാന് അനുവാദമില്ലാത്തതാണ് കണ്‍സ്യൂമര്‍ ഫെഡിനും ബാറുകള്‍ക്കും തിരിച്ചടിയായത്. ബെവ്കോയിൽ നിന്ന് വിൽപ്പനയ്ക്കായി മദ്യം വാങ്ങുമ്പോൾ ഈടാക്കുന്ന തുകയാണ് വെയർ ഹൗസ് മാർജിൻ. സർക്കാർ വെയർ ഹൗസ് മാർജിൻ ഉയർത്താമെങ്കിലും ബാറുകൾക്കും കൺസ്യൂമർ ഫെഡിനും റീ ടെയ്ൽ വില ഉയർത്താൻ കഴിയില്ല എന്നതാണ് പുതി പ്രതിസന്ധിക്ക് കാരണം.
സുധാകരന് മാനസിക തകരാറെന്ന് ഇ പി; സ്ഥലജലവിഭ്രാന്തിയെന്ന് എം വി; കണ്ണൂരില്‍ പടയൊരുക്കം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala bar owners protest due to warehouse margin increase
Malayalam News from malayalam.samayam.com, TIL Network