ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബ് പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഈ വിവരം
കഴിഞ്ഞ മൂന്ന് വർഷമായി ഗൂഗിൾ പ്ലേയിലെ വിവിധ ആപ്പുകളിൽ കാണുന്ന വൈറസാണ് ജോക്കർ വൈറസ്. ഇപ്പോഴിതാ പുതിയതതായി എട്ട് അപ്പുകളിൽ കൂടി ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്. ക്വിക്ക് ഹീൽ സെക്യൂരിറ്റി ലാബ് പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഈ വിവരം. ഒരു ഉപയോക്താവിന്റെ മൊബൈലിലേക്ക് ആപ്പ് മുഘേന കടന്നുചെന്ന് വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്നതാണ് ജോക്കർ വൈറസുകൾ.
ഉപയോക്താവിന്റെ അനുമതിയില്ലാതെ ഉപയോക്താവിനെ ആപ്പിന്റെ പ്രീമിയം സബ്സ്ക്രിപ്ഷനിൽ സബ്സ്ക്രൈബ് ചെയ്യിക്കാൻ ഈ വൈറസുകൾക്ക് കഴിയും. എട്ട് അപ്പുകളിൽ വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്ത ഉടനെ ഗൂഗിൾ ആ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തു. എന്നാൽ ഈ ആപ്പുകൾ നിങ്ങൾ ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഡിവൈസും പ്രൈവസിയും അപകടത്തിലാണ്.