ശരീരഭാരം കുറയ്ക്കാനുള്ള തീവ്രശ്രമത്തിലാണോ നിങ്ങള്‍. അമിതവണ്ണം കുറയ്ക്കുന്നതിന് ഭൂരിഭാഗം പേരും ശ്രദ്ധപതിപ്പിക്കുന്നത് തങ്ങളുടെ ആഹാരക്രമത്തിലായിരിക്കും. കൊഴുപ്പുകൂടിയതും വറത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ ഒഴിവാക്കി, കൃത്യമായ ചിട്ടയോടുള്ള പോഷകങ്ങള്‍ നിറഞ്ഞ ആഹാരക്രമമായിരിക്കും ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പിന്തുടരുന്നത്. എന്നാല്‍, അമിതശരീരഭാരം കുറയ്ക്കുന്നതിന് ഇക്കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയാകില്ലെന്ന് പറയുകയാണ് ആരോഗ്യവിദഗ്ധര്‍.
എന്ത് ഭക്ഷണം കഴിക്കുന്നു എന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് എപ്പോള്‍ കഴിക്കുന്നു എന്നതും ഭക്ഷണം കഴിക്കുന്നതിനിടയിലെ ഇടവേളയും.
ഇടവേള പ്രധാനം
സാധാരണ ഒരു ദിവസം മൂന്ന് നേരമാണ് ഭക്ഷണം കഴിക്കാറ്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിങ്ങനെയാണ് അത് തരംതിരിച്ചിരിക്കുന്നത്. ഇവയ്ക്കിടയിലുള്ള ഇടവേള ഏകദേശം നാലുമണിക്കൂറായിട്ടാണ് തരംതിരിച്ചിരിക്കുന്നത്. ഒരു തവണ കഴിച്ച ഭക്ഷണം പൂര്‍ണമായും ദഹിക്കുന്നതിന് കണക്കാക്കിയിരിക്കുന്ന ശരാശരി സമയമാണിത്. ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം പ്രഭാതഭക്ഷണമാണ്. ഒരു ദിവസം മുഴുവന്‍ ശരീരത്തെ ഊര്‍ജസ്വലതയോടെ കാത്തുസൂക്ഷിക്കുന്നതില്‍ പ്രഭാതഭക്ഷണത്തിനുള്ള പങ്ക് പ്രധാനപ്പെട്ടതാണ്. പ്രഭാതഭക്ഷണം കഴിഞ്ഞ് നിശ്ചിതഇടവേളയ്ക്ക് ശേഷമായിരിക്കണം ഉച്ചഭക്ഷണം കഴിക്കാന്‍. അത്താഴം എപ്പോഴും ലഘുവായത് ആയിരിക്കണം. നാരുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം അത്താഴത്തിന് കഴിക്കാന്‍ ശ്രദ്ധിക്കണം.
സ്നാക്സിൽ ഉൾപ്പെടുത്താം പഴങ്ങൾ
മൂന്ന് നേരമാണ് ഒരു ദിവസത്തെ ആഹാരക്രമം നിശ്ചയിച്ചിരിക്കുന്നതെങ്കിലും ഇടയ്ക്ക് സ്നാക്സ് ആയി എന്തെങ്കിലും കഴിക്കുന്നത് നമ്മുടെ ശീലത്തില്‍ ഉള്‍പ്പെട്ടതാണ്. ഈ സ്നാക്സുകള്‍ പോഷകങ്ങള്‍ അടങ്ങിയതും ലഘുവായതാണെന്നതും ഉറപ്പുവരുത്തേണ്ടതുണ്ട്. നട്സ്, പഴങ്ങള്‍ എന്നിവയാണ് സ്നാക്സായി കഴിക്കാന്‍ ഉത്തമം.
ജൈവഘടികാരം
ശാരീരിക പ്രവര്‍ത്തനങ്ങള്‍ സമയമനുസരിച്ച് മാനസിക ധാരണയുമായി പൊരുത്തപ്പെടുന്നതാണ് ഇത്. ഉറക്കമുണരുമ്പോള്‍ മുതലുള്ള ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജൈവഘടികാരവുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നു. പകല്‍ സമയത്തെ ഭക്ഷണവും ജൈവഘടികാരവും തമ്മില്‍ സമാന്തരമായ ബന്ധം ഉണ്ടാക്കേണ്ടത് പ്രധാനപ്പെട്ടതാണ്.
Content highlights: weight loss, this is a important factor for your meals, diet