ചെറിയ കുട്ടികളുടെ രസകരമായ വീഡിയോകള്‍ നമ്മെ ചിരിപ്പിക്കാറും ചിന്തിപ്പിക്കാറുമുണ്ട്. കുട്ടികളുടെ നിഷ്കളങ്കതയാണ് അത്തരം വീഡിയോകളിലേക്ക് നമ്മെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.
ഇത്തരത്തില്‍ അതി വൈദഗ്ധ്യത്തോടെ പാത്രത്തില്‍ മുട്ട അടിച്ചെടുക്കുന്ന കുരുത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നിരിക്കുന്നത്. കുട്ടിയുടെ അച്ഛന് ജെസ്സെ സാന്‍ചെസ് ആണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
കുട്ടി ഏതാനും മാസം മാത്രം പ്രായമുള്ളപ്പോള്‍ മുട്ട അടിച്ചെടുക്കുന്നതിന് ഉപയോഗിക്കുന്ന വിസ്ക് അവന്റെ കൈയില്‍ പിടിപ്പിച്ച് ജെസ്സെ സഹായിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. എന്നാല്‍, രണ്ടാമത്തെ ഭാഗത്താകട്ടെ, ഈ കുട്ടി കുറച്ചുകൂടി വലുതായി വിസ്ക് സ്വയം കൈയ്യില്‍ പിടിച്ച് വൈദഗ്ധ്യത്തോടെ മുട്ട അടിച്ചെടുക്കുന്നതാണ് കാണുന്നത്. വളരെ ആത്മവിശ്വാസത്തോടെ, ചെറുപുഞ്ചിരിയോട് കൂടിയാണ് അവന് അത് ചെയ്യുന്നത്.
മൂന്നരലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. 84000-ല്‍ പരം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. കുട്ടിയുടെ വീഡിയോ മനോഹരമാണെന്ന് ഒട്ടേറെപ്പേര്‍ കമന്റ് ചെയ്തു. ‘എന്നെ നിങ്ങളുടെ നേതാവാക്കൂ’ എന്ന് കുട്ടിയുടെ മുഖത്ത് നോക്കുമ്പോള്‍ വായിക്കാന്‍ കഴിയുന്നുവെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
Content highlights: adorable video of a toddler, whisking like a pro, wins hearts, viral video