കുവൈറ്റ്> കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനർ മാരുടെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് കുവൈറ്റ് )ന്റെയും പതിനഞ്ചാമത് വാർഷിക സമ്മേളനം സൂം ഫ്ലാറ്റ്ഫോമിൽ നടന്നു.
പ്രസിഡന്റ് സലിം രാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ കുവൈറ്റിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പതിനാറു യൂണിറ്റ് പ്രതിനിധികൾ പങ്കെടുത്തു. കഴിഞ്ഞ വാർഷിക സമ്മേളന റിപ്പോർട്ട് മുൻ ജനറൽ സെക്രട്ടറി സലിം M.N അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി രാജീവ് CR വാർഷിക റിപ്പോർട്ടും, ട്രഷറർ ജോസഫ് M.T സാമ്പത്തിക റിപ്പോർട്ടും, വെൽഫെയർ കൺവീനർ മുകേഷ് കാരയിൽ വെൽഫെയർ ഫണ്ട് റിപ്പോർട്ടും അവതരിപ്പിച്ചു , യൂണിറ്റ് പ്രതിനിധികൾ ചർച്ച യിൽ പങ്കെടുത്തു. സമ്മേളനത്തിന് വൈസ് പ്രസിഡന്റ് തമ്പിലൂക്കോസ് സ്വാഗതം പറഞ്ഞു. ജോ: സെക്രട്ടറി പ്രശോബ് ഫിലിപ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജോ: ട്രഷറർ ഷാജൂ എം. ജോസ് യൂണിറ്റ് ഭാരവാഹികളെ സദസിന് പരിചയപ്പെടുത്തി. ഉപദേശക സമതി അംഗം റോയ് എബ്രഹാം , ബിജി സാമുവൽ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി എസ്. രതീഷ് കുമാർ ( പ്രസിഡന്റ് ) പ്രശോബ് ഫിലിപ്പ് (ജനറൽ സെക്രട്ടറി) തമ്പി ലൂക്കോസ് (ട്രഷറർ) സി.ഓ.കോശി (വൈസ് പ്രസിഡന്റ്) സന്തോഷ് വി. തോമസ് (ജോ: സെക്രട്ടറി) ജോജി വി. അലക്സ് (ജോ: ട്രഷറർ) മുഹമ്മദ് ഇക്ബാൽ , രാജീവ് സി.ആർ, സലിം രാജ് (ഉപദേശക സമതി ) ജോസഫ് എം.ടി, ജിജി മാത്യൂ (ഓഡിറ്റർമാർ ) മുകേഷ് കാരയിൽ, സനൂബ്, സിറാജുദ്ദീൻ പി.ഐ.(വെൽഫയർ )സിസിത, ലില്ലിയാമ്മ (വനിത പ്രതിനിധികൾ എന്നിവരെ തിരഞ്ഞെടുത്തു. ഓഡിറ്റർ റെജികുമാർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സന്തോഷ് കുമാർ, സൂരജ്, ഷിബു സാമുവൽ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി*
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..