ഭക്ഷണം എന്നാൽ ചിലർക്ക് പ്രത്യേക വികാരമാണ്. നല്ല ഭക്ഷണം തേടിപ്പിടിച്ച് കഴിക്കുന്നവരുണ്ട്. ഇനി ചിലർക്ക് ഭക്ഷണം ഒരുക്കുന്നതിലാണ് പ്രിയം. ഭക്ഷണത്തെക്കുറിച്ചുള്ള ഒരു ഹൃദയസ്പർശിയായ കുറിപ്പാണ് സാമൂഹിമാധ്യമത്തിൽ വൈറലാവുന്നത്. അഫ്ഗാൻകാരായ അയൽവാസികളെക്കുറിച്ച് ഒരു ബ്രിട്ടീഷുകാരിയായ യുവതിയാണ് കുറിച്ചിരിക്കുന്നത്.
സൺഡേ ബ്ലേക് എന്ന യുവതിയാണ് ട്വിറ്ററിലൂടെ കുറിപ്പ് പങ്കുവെച്ചത്. സർജറി കഴിഞ്ഞിരിക്കുന്ന തനിക്കായി മുൻപരിചയമൊന്നും ഇല്ലാതിരുന്ന അഫ്ഗാൻകാരായ അയൽവാസികൾ ഭക്ഷണം തയ്യാറാക്കി നൽകിയതിനെക്കുറിച്ചാണ് യുവതിയുടെ പോസ്റ്റ്.
One of my neighbours is afghan. He fled a few weeks ago, leaving his entire family. He asked in broken English last week why I looked skinny (ESL – forgave him 😂). I said id recently had surgery & was ill. He just dropped this around. All homemade, including the yoghurt & bread. pic.twitter.com/Lh3ePFKi4x
— Sunday Blake (@SundayMargot) February 2, 2022
എന്റെ അയൽവാസികളിലൊരാൾ അഫ്ഗാൻകാരനാണ്. കുറച്ച് ആഴ്ചകൾക്ക് മുമ്പ് കുടുംബത്തെ ഇവിടെ നിർത്തി അദ്ദേഹം പോയിരുന്നു. എന്താണ് ഞാൻ മെലിഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം മുറി ഇംഗ്ലീഷിൽ ചോദിച്ചു. എനിക്ക് അടുത്തിടെ സർജറി കഴിഞ്ഞതാണെന്നും സുഖമില്ലാതെ ഇരിക്കുകയായിരുന്നുവെന്നും ഞാൻ പറഞ്ഞു. തുടർന്ന് തനിക്കായി തൈരും ബ്രെഡും ഉൾപ്പെടെയുള്ള വീട്ടിലൊരുക്കിയ ഭക്ഷണം കൊണ്ടുതന്നുവെന്നും കുറിപ്പിലുണ്ട്.
നിരവധി പേരാണ് പോസ്റ്റിനു കീഴെ അഫ്ഗാൻ കുടുംബത്തിന്റെ മനുഷ്യത്വത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ഭയപ്പെടുത്തുന്ന വാർത്തകൾ പുറത്തുവരുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള അനുഭവങ്ങൾ പ്രത്യാശ പകരുന്നുവെന്നാണ് പലരും പറയുന്നത്.
Content Highlights: a heartwarming exchange between uk woman and her afghan neighbour