കുട്ടികളുടെയും ചെറുപ്പക്കാരുടെയും പ്രിയങ്കരമായ ഭക്ഷണങ്ങളിലൊന്നാണ് ന്യൂഡില്‍സ്. വളരെ വേഗത്തിലും എളുപ്പത്തിലും തയ്യാറാക്കാമെന്നതാണ് ന്യൂഡില്‍സിന്റെ പ്രിയം വര്‍ധിപ്പിക്കുന്നത്.
ന്യൂഡില്‍സ് കൊണ്ട് തയ്യാറാക്കുന്ന വിവിധ വിഭവങ്ങളുടെ വീഡിയോകള്‍ നമ്മള് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ധാരാളം കണ്ടിട്ടുണ്ട്. മസാലയ്ക്കൊപ്പം ചുരണ്ടിരിക്കുന്ന സ്ട്രിങ്സുമാണ് ഈ ചൈനീസ് വിഭവത്തിലെ പ്രധാന ചേരുവ. മൈദ കൊണ്ട് തയ്യാര്ചെയ്തെടുക്കുന്ന ഈ സ്ട്രിങ്സിനു പകരം ചോക്ലേറ്റ് കൊണ്ടു സ്ട്രിങ്സ് ആയാല്‍ എങ്ങിനെയിരിക്കും? ചോക്ലേറ്റ് കൊണ്ട് ഈ സ്ട്രിങ്സ് തയ്യാറാക്കിയിരിക്കുകയാണ് മിഷാലി ലിഗെയര് എന്ന യുവാവ്. മിഷാലി ലിഗെയര് ചോക്ക്ലേറ്റ് ന്യൂഡില്‍സ് തയ്യാറാക്കുന്ന വീഡിയോ കണ്ട് അത്ഭുതം കൂറുകയാണ് സോഷ്യല്‍മീഡിയയും.
പ്ലാസ്റ്റിക് ട്യൂബ്, സിറിഞ്ച്, പ്രിസിഷന്‍ സ്കെയില്‍ എന്നിവ ഉപയോഗിച്ചാണ് ചോക്ലേറ്റ് ന്യൂഡില്‍സിന്റെ നിര്‍മാണം. പാലില്‍ ചോക്ലേറ്റ് അലിയിപ്പിച്ച് ചേര്‍ത്താണ് ന്യൂഡില്‍സ് സ്ട്രിങ്സ് തയ്യാറാക്കുന്നത്. ഇത് പ്ലാസ്റ്റിക് ട്യൂബില്‍ കടത്തി അത് തിളക്കുന്ന വെള്ളത്തില്‍ ഇടുന്നു. ചോക്ലേറ്റ് ന്യൂഡില്‍സ് പുറത്തെടുത്ത് കഴിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നു.
23 ലക്ഷം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. രണ്ടര ലക്ഷത്തോളം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു. വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇത് കഴിക്കുമ്പോള്‍ ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന് അറിയില്ല. പക്ഷേ താനിത് ഉണ്ടാക്കി നോക്കുമെന്ന് വീഡിയോ കണ്ട് ഒരാള്‍ കമന്റ് ചെയ്തു. അതേസമയം, അവസാനം പ്ലാസ്റ്റിക് ട്യൂബില്‍നിന്ന് ചോക്ലേറ്റ് ന്യൂഡില്‍സ് പുറത്തെടുക്കുന്നത് എങ്ങിനെയാണെന്ന് പറഞ്ഞു തരണമെന്ന് മറ്റൊരാള്‍ പറഞ്ഞു.
Content highlights: noodles stings made with chocolate, viral video