Gokul Murali | Samayam Malayalam | Updated: 23 Jun 2021, 03:32:00 PM
വീട്ടിലേക്ക് വന്നാൽ സ്പെഷ്യൽ ക്ലാസെടുക്കാമെന്നും പരാതി നൽകിയ വിദ്യാര്‍ത്ഥി വ്യക്തമാക്കി. പ്രതിക്ക് എതിരെ കുട്ടികളെ ലൈംഗിക പീഡനങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള (പോക്സോ) നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
പ്രതീകാത്മക ചിത്രം
ഹൈലൈറ്റ്:
- വീട്ടിലേക്ക് വന്നാൽ സ്പെഷ്യൽ ക്ലാസെടുക്കാമെന്നും പരാതി നൽകിയ വിദ്യാര്‍ത്ഥി വ്യക്തമാക്കി
- പ്രതിക്ക് എതിരെ പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്
- സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു
Also Read : കൊവിഡ് വാക്സിൻ കുത്തിവെച്ചാൽ ശരീരം കാന്തമാകുമോ? സ്റ്റീൽ പാത്രം ഒട്ടിപ്പിടിച്ചതെങ്ങനെ
വിദ്യാര്‍ത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ സര്‍ക്കാര്‍ എയിഡഡ് സ്കൂളിലെ സയൻസ് അധ്യാപകനാണ്.
പ്രത്യേക പരിശീലനം നൽകാമെന്ന് പറഞ്ഞ് മൊബൈൽ നമ്പറുകള്‍ പരിശീലിപ്പിക്കുന്നതിന്റെ മറവിലായിരുന്നു പീഡനം. വിദ്യാര്‍ത്ഥികളുടെ നമ്പര്‍ കൈക്കലാക്കുന്ന അധ്യാപകൻ ഇവരെ ഫോൺ വിളിക്കുകയും ചെയ്യും. പിന്നീട്, വീട്ടിലേക്ക് വന്നാൽ സ്പെഷ്യൽ ക്ലാസെടുക്കാമെന്നും പരാതി നൽകിയ വിദ്യാര്‍ത്ഥി വ്യക്തമാക്കി.
അതേസമയം, ആരെങ്കിലും ഇതിന് വിസമ്മതിച്ചാൽ പ്രതി വിദ്യാര്‍ത്ഥികളുടെ സ്കോര്‍ കുറയ്ക്കുകയോ തോൽപ്പിക്കുകയോ ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പരാതിയിൽ വിദ്യാര്‍ത്ഥി പറയുന്നു.
പ്രതികള്‍ അധ്യാപകന്റെ ശബ്ദരേഖയും പുറത്തു വിട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥിയായ പെൺകുട്ടിയുമായി നടത്തിയ സംസാരത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. അതിൽ പെൺകുട്ടിയോട് വീട്ടിലേക്ക് വരാനും നിര്‍ബന്ധിക്കുന്നത് കേൾക്കാൻ സാധിക്കും.
നേരത്തേയും മറ്റ് വിദ്യാര്‍ത്ഥികള്‍ ഇത് ചെയ്തിട്ടുണ്ടെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്. പ്രതിക്ക് എതിരെ കുട്ടികളെ ലൈംഗിക പീഡനങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള (പോക്സോ) നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
Also Read : വീണ്ടും ആശങ്ക: രാജ്യത്ത് ഇതുവരെ 40ലധികം കൊവിഡ് ഡെൽറ്റാ പ്ലസ് വകഭേദം കണ്ടെത്തി
അതേസമയം, ലൈംഗിക അതിക്രമങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുമെന്ന് ഉറപ്പാക്കുന്നതിന് പ്രത്യേക ഉപദേശക സമിതി, ഡ്രസ് കോഡ്, സ്കൂളുകൾക്കുള്ള സുരക്ഷാ ഓഡിറ്റ് തുടങ്ങിയ മാർഗ്ഗനിർദ്ദേശങ്ങൾ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു.
ആൽഫ വകഭേദത്തെക്കാളും അപകടകാരി ഡെൽറ്റ പ്ലസ് വകഭേദമെന്ന് എയിംസ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : teacher arrested for abusing students in tamil nadu
Malayalam News from malayalam.samayam.com, TIL Network