ഹൈലൈറ്റ്:
- ഒന്‍പത് വയസുകാരിയെ കഴുത്തുഞെരിച്ച് കൊന്നു
- അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ
- കൃത്യം ഇൻഷുറൻസ് പണം തട്ടാൻ
സംഭവത്തില്‍ കുട്ടിയുടെ അമ്മ പിങ്കി (27 ), രണ്ടാനച്ഛന് നരീന്ദര്‍പാല്‍ (31 ) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഭാരതി എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഹുംബ്രാനില്‍ കാലിത്തീറ്റ നിര്‍മ്മാണ ഫാക്ടറിയിലെ ക്വാര്‍ട്ടേഴ്സില്‍ വെച്ചായിരുന്നു കൃത്യം. 2018ൽ കുട്ടിയുടെ പേരിൽ രണ്ടര ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി ദമ്പതികൾ എടുത്തിരുന്നു. ഈ പണത്തിന് വേണ്ടിയായിരുന്നു കൃത്യം.
2019ല്‍ ഇവർ മൂന്ന് ലക്ഷം രൂപയ്ക്ക് സ്ഥലം വാങ്ങിയിരുന്നു. തവണകളായി ഇതിന്റെ പണം തിരിച്ചടച്ച് വരികയാണ്. 1.49 ലക്ഷം രൂപ മടക്കി നല്കി. എന്നാല്‍ ബാക്കി പണം അടക്കാൻ ബുദ്ധിമുട്ടുകയായിരുന്നു. ഇതേത്തുടര്‍ന്ന് മകളെ കൊലപ്പെടുത്തി പോളിസിയില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ഇരുവരും തീരുമാനിച്ചതെന്ന് എഎസ്ഐ ഹർപാൽ സിങ് ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
ആർസിസിയിൽ ലിഫ്റ്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം; ആശ്രിതർക്ക് 20 ലക്ഷം
നരീന്ദര്‍പാല്‍ ജോലി ചെയ്യുന്ന കാലിത്തീറ്റ ഫാക്ടറിയുടെ ക്വാര്‍ട്ടേഴ്സിലാണ് ഇവര്‍ താമസിക്കുന്നത്. ഭാര്യയും മകനും ഈ കുട്ടിയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഒൻപതുകാരി കിടന്നുറങ്ങവേയാണ് ഇവർ കൃത്യം നടത്തിയത്. പിറ്റേന്ന് രാവിലെ മകളെ അബോധാവസ്ഥയിൽ കണ്ടെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. നരീന്ദര്‍പാലിന് മകളെ ഇഷ്ടമായിരുന്നില്ലെന്നും മർദ്ദിക്കാറുണ്ടെന്നും അയൽക്കാർ പോലീസിനോട് പറഞ്ഞതാണ് സംശയത്തിനിടയാക്കിയത്. ഇരുവരും കുറ്റം സമ്മതിച്ചെന്നാണ് പോലീസ് പറയുന്നത്.
കര്‍ണാടക കനിയില്ല; വയനാടിന്റെ റെയില്‍വേ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 9-year-old girl attacked by mother step-father for insurance payout in ludhiana
Malayalam News from malayalam.samayam.com, TIL Network