സച്ചിൻ എ ജി
കഴിഞ്ഞ ലോക്ക്ഡൗൺ കാലയളവിൽ ഒരു നേരത്തെ അന്നത്തിന് കഷ്ടപ്പെടുന്ന വർക്ക് മുന്നിൽ ദൈവ തുല്യരായി അവതരിച്ച വ്യക്തികളും സംഘടനകളും ഉണ്ടായിട്ടുണ്ട്. അതിൽ എടുത്ത് പറയേണ്ട പേരാണ് ഫ്രണ്ട്സ് മരുതൂർ. ലോക് ഡൗൺ സമയത്ത് പാവപ്പെട്ട കുട്ടികൾക്ക് പഠന ഉപകരണങ്ങളും, വിശക്കുന്നവർക്ക് ഭക്ഷണവും കൃത്യ സമയത്തു എത്തിച്ചു നൽകുകയും ചെയ്തുകൊണ്ട് പൊതുജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി പ്രവർത്തിച്ച ഒരു സംഘടന ആണ് ഫ്രണ്ട്സ് മരുതൂർ.
അന്ന് പല പത്രവാർത്തകളിലും ഈ സംഘടനയുടെ പ്രവർത്തനങ്ങൾ നിറഞ്ഞു നിന്നിരുന്നു.അന്നത്തെ അതേ ഉത്തരവാദിത്വത്തോടെ, ഇന്ന് വീണ്ടും പൊതുജനങ്ങളോടുള്ള പ്രതിബദ്ധത ഇവർ അറിയിച്ചിരിക്കുകയാണ്. പണിമുടക്ക് കാരണം ഭക്ഷണത്തിന് ബുദ്ധിമുട്ടുള്ള സാധാരണക്കാർക്ക് സാന്ത്വനമായി ഫ്രണ്ട്സ് മരുതൂർ മുന്നോട്ട് വന്നു.
മരുതൂർ പ്രദേശത്തെ നല്ലവരായ ജനങ്ങളുടെയും, സ്ഥാപനങ്ങളുടെയും സഹായത്തോടെ, RCC -യിൽ എത്തിച്ചേർന്നവർക്ക് ഫ്രണ്ട്സ് മരുതൂർ 557 പൊതിച്ചോറുകൾ വിതരണം ചെയ്തു.സഹജീവികളുടെ വിശപ്പകറ്റുക എന്ന ധാർമിക ഉത്തരവാദിത്വം നിറവേറ്റുകയാണ് ഇന്ന് ഈ മഹാ സംഘടന ചെയ്തിരിക്കുന്നത്.
ഉദ്ഘാടനം നിർവഹിച്ചത് : DR K. VIJAYALEKSHMI (HOD) BLOOD BANK RCC, TVM