Ken Sunny | Samayam Malayalam | Updated: 29 May 2021, 05:06:00 PM
ഒറ്റ നോട്ടത്തിൽ ഒരാൾ മൂത്രമൊഴിച്ചു വച്ചതുപോലെ തോന്നുന്നില്ലേ? യഥാർത്ഥത്തിൽ ജീൻസ് ഒരാൾ മൂത്രമൊഴിച്ചതുപോലെയുള്ള ലുക്കിൽ ഡൈ ചെയ്തെടുത്തതാണ്. ന്യൂയോർക്കിൽ പ്രവർത്തിക്കുന്ന വെറ്റ് പാന്റ്സ് ഡെനിം കമ്പനിയാണ് പിന്നിൽ.
Jeans that look like urinated
ഹൈലൈറ്റ്:
- ചില ആളുകൾക്ക് മൂത്രമൊഴിച്ച ജീൻസിന്റെ ലൂക്ക് വളരെ ഇഷ്ടമാണ്. അതാണ് ഇത്രനമ് ജീൻസ് അവതരിപ്പിച്ചത് എന്ന് കമ്പനി സിഇഓ പറയുന്നു.
- “നനഞ്ഞ രൂപം, വരണ്ട അനുഭവം” എന്നാണ് ജീൻസിനെപ്പറ്റി കമ്പനിയുടെ പരസ്യ വാചകം.
- അതെ സമയം മൂത്രമൊഴിച്ചു വച്ചതുപോലെ ജീൻസ് ക്ലിക്ക് ആയതോടെ അല്പം കൂടെ കടന്ന് ചിന്തിച്ചു കമ്പനി
ഒറ്റ നോട്ടത്തിൽ ഒരാൾ മൂത്രമൊഴിച്ചു വച്ചതുപോലെ തോന്നുന്നില്ലേ? യഥാർത്ഥത്തിൽ ജീൻസ് ഒരാൾ മൂത്രമൊഴിച്ചതുപോലെയുള്ള ലുക്കിൽ ഡൈ ചെയ്തെടുത്തതാണ്. അധികം പ്രശസ്തമല്ലാത്ത ബ്രാൻഡാണെങ്കിലും ന്യൂയോർക്കിൽ പ്രവർത്തിക്കുന്ന വെറ്റ് പാന്റ്സ് ഡെനിം കമ്പനിയുടെ വെബ്‌സൈറ്റിൽ “ആധികാരികമായി മൂത്രമൊഴിച്ച പോലുള്ള ലൂക്കും അതെ സമയം യഥാർത്ഥത്തിൽ ജീൻസിൽ മൂത്രമൊഴിച്ചാൽ അനുഭവപ്പെടുന്ന അസ്വസ്ഥതകളില്ലാത്ത ജീൻസ് വെറ്റ് പാന്റ്സ് ഡെനിം നിർമ്മിക്കുന്നു. നനഞ്ഞ രൂപം, വരണ്ട അനുഭവം” എന്നാണ് വിശദീകരണം നൽകിയിരിക്കുന്നത്.
‘പറക്കും ബാഗ്’ സ്വന്തമാക്കണോ? 30 ലക്ഷം രൂപ മാത്രം
“ചില ആളുകൾക്ക് മൂത്രമൊഴിച്ച ജീൻസിന്റെ ലൂക്ക് വളരെ ഇഷ്ടമാണ്. പക്ഷെ അതിനുവേണ്ടി യഥാർത്ഥത്തിൽ മൂത്രം ഒഴിക്കാൻ പറ്റില്ല. മണിക്കൂറുകളോളം നനഞ്ഞിരിക്കുന്നത് പല അസുഖങ്ങൾക്കും കാരണമാവും. എന്നാൽ ഇത്തരം ആഗ്രഹം ഉള്ളവർക്ക് ഒരു പരിഹാരം നൽകാൻ ഞാൻ ആഗ്രഹിച്ചു. അതിനാൽ അവർ ഇനി നനഞ്ഞിരിക്കേണ്ടതില്ല, ഒപ്പം അവർക്ക് ഇഷ്ടമുള്ള അത്രയ്ക്കും സമയം ‘നനഞ്ഞ ലുക്കുള്ള പാന്റ്സ്’ ധരിക്കാനും സാധിക്കും”, കമ്പനിയുടെ സിഇഓ മെൽ മാഗസിനോട് പറഞ്ഞു.
അല്പം ഓവറായാലേ എല്ലാവരും ശ്രദ്ധിക്കൂ! ഗുച്ചിക്ക് അത് നന്നായറിയാം
എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ഉൽപ്പന്നങ്ങൾക്ക് ജനശ്രദ്ധ ലഭിക്കുന്നത് എന്ന കൺഫ്യൂഷനിലാണ് ‘മൂത്രമൊഴിച്ചു വച്ചതുപോലെ ജീൻസ്’ ക്ലിക്ക് ആയതോടെ സൈബർ ലോകം. അതെ സമയം മൂത്രമൊഴിച്ചു വച്ചതുപോലെ ജീൻസ് ക്ലിക്ക് ആയതോടെ അല്പം കൂടെ കടന്ന് ചിന്തിച്ചുള്ള ജീൻസ് ഫാഷനും വെറ്റ് പാന്റ്സ് ഡെനിം അവതരിപ്പിച്ചു. ചിത്രം ചുവടെ.
Wet Pants Denim
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : bizzare new fashion trend is jeans that look like you pissed yourself
Malayalam News from malayalam.samayam.com, TIL Network