അച്ഛൻ പെൺകുട്ടിയെ 60,000 രൂപയ്ക്ക് ഒരാള്‍ക്ക് വിൽക്കുകയായിരുന്നുവെന്നും കുട്ടിയെ രക്ഷിക്കാനെന്ന വ്യാജേനയെത്തിയ അമ്മാവനും കുട്ടിയെ ഉപയോഗിച്ച് പണം നേടാൻ ശ്രമിച്ചെന്നുമാണ് റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം Photo: Supplied
ഹൈലൈറ്റ്:
- കുട്ടിയെ രക്ഷപെടുത്തി വനിതാ ഹെൽപ് ലൈൻ
- പെൺകുട്ടി വര്‍ഷങ്ങളോളം പീഡനത്തിന് ഇരയായി
- നടപടിയുമായി ബാലാവകാശ കമ്മീഷൻ
കുട്ടിയെ ചെറുപ്പത്തിലെ തന്നെ അമ്മ ഉപേക്ഷിച്ചു പോയിരുന്നുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. തുടര്‍ന്ന് 13 വയസ്സായപ്പോള്‍ കുട്ടിയുടെ അച്ഛൻ കുട്ടിയെ 60,000 രൂപയ്ക്ക് വിവാഹമെന്ന വ്യാജേന വിൽക്കുകയായിരുന്നു. ഇതിനു പിന്നാലെ കുട്ടി പലവട്ടം ബലാത്സംഗത്തിന് ഇരയായി. എന്നാൽ കുറച്ചു നാളുകള്‍ക്കു ശേഷം അമ്മയുടെ സഹോദരൻ പെൺകുട്ടിയെ ഇവിടെ നിന്നു രക്ഷപെടുത്തുകായയിരുന്നു. എന്നാൽ സമാനമായ അനുഭവമാണ് അമ്മാവനിൽ നിന്നും പെൺകുട്ടി നേരിട്ടത്. മറ്റൊരാള്‍ക്ക് ഇയാള്‍ കുട്ടിയെ വിൽക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. 14 വയസ്സുള്ളപ്പോഴായിരുന്ന സംഭവം. തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളം ഇവിടെ കുട്ടി ലൈംഗികപീഡനത്തിന് ഇരയായി.
Also Read: ശക്തമായ മഴ തുടരും; രണ്ട് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
ഒടുവിൽ കഴിഞ്ഞയാഴ്ച കുട്ടി പാലൻപൂരിൽ വെച്ച് അഭയം ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടുകയായിരുന്നു. ഇതോടെ വിഷയത്തിൽ ഇടപെട്ട സംഘം കുട്ടിയെ രക്ഷപെടുത്തി അച്ഛൻ്റെ സഹോദരൻ്റെ വീട്ടിലെത്തിക്കുകയായിരുന്നു. ബുധനാഴ്ച കുട്ടിയെ പാലൻപൂരിലെ ഒരു ഷെൽറ്റര്‍ ഹോമിലേയ്ക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്.
Also Read: ‘പരാതിക്കാരിയോട് മോശമായി പെരുമാറിയിട്ടില്ല, സർക്കാർ എന്ത് തീരുമാനമെടുത്താലും അംഗീകരിക്കും’: എം സി ജോസഫൈൻ
ബുധനാഴ്ചയാണ് കുട്ടിയെ പാലൻപൂരിലെ സ്ത്രീസംരക്ഷണ കേന്ദ്രത്തിൽ എത്തിച്ചതെന്നും പോലീസിനും മറ്റു ഏജൻസികള്‍ക്കും വിഷയത്തിൽ അന്വേഷണം നടത്താൻ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ബാലാവകാശ കമ്മീഷൻ ചെയര്മാൻ അനികേത് ഠാക്കര്‍ ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു. കുട്ടിയുടെ അച്ഛനും അമ്മാവനും ഉള്‍പ്പെടെയുള്ള പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
BJP MLA നല്കിയ അപകീര്‍ത്തിക്കേസില്‍ കോടതിയില്‍ ഹാജരായി രാഹുല്‍ ഗാന്ധി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : gujarat womens helpline rescues girl abused for years after father sold her
Malayalam News from malayalam.samayam.com, TIL Network
Podcast: Play in new window | Download