കുടവയർ വളരെ പെട്ടന്ന് കുറയ്ക്കാൻ സഹായിക്കുന്ന ഒരു വ്യായാമം പരിചയപ്പെടാം. ബൈസിക്കിൾ ക്രഞ്ചസ്! ഇത് എങ്ങനെ ചെയ്യാമെന്നും ഇതിന്റെ മറ്റ് ഗുണങ്ങൾ എന്തൊക്കെയെന്നും മനസിലാക്കാം.
വയർ കുറയ്ക്കാൻ ശീലിക്കാം ബൈസിക്കിൾ ക്രഞ്ചസ്
ഹൈലൈറ്റ്:
- വയർ കുറയ്ക്കാൻ ബൈസിക്കിൾ ക്രഞ്ചസ് ശീലിക്കാം
- ഈ വ്യായാമം എങ്ങനെ ചെയ്യണമെന്ന് നോക്കാം
വയർ കുറയ്ക്കാൻ ബൈസിക്കിൾ ക്രഞ്ചസ്
നിങ്ങളുടെ വയറിലെ പേശികളിൽ പ്രത്യേകിച്ച് പ്രവർത്തിക്കുന്ന ഒരു ക്ലാസിക് കോർ വ്യായാമമാണ് ക്രഞ്ചസ്. ആബ്സ്, പെൽവിസ്, പുറം, വയറിന്റെ വശങ്ങൾ എന്നിവയുടെ ചുറ്റുമുള്ള പേശികളെ ടോൺ ചെയ്യാൻ ഇത് സഹായിക്കുന്നു. പലരും ദൈനംദിന അടിസ്ഥാനത്തിൽ ഈ വ്യായാമം ചെയ്യുന്നുണ്ട്. ഇത് കൂടുതൽ രസകരമാക്കാൻ, ക്രഞ്ചിന്റെ വ്യത്യസ്ത വ്യതിയാനങ്ങൾ സാധാരണയായി പരിശീലിക്കുന്നു. അത്തരം വ്യതിയാനങ്ങളിലൊന്നാണ് ബൈസിക്കിൾ ക്രഞ്ചസ്.
ഈ വ്യായാമം നിങ്ങളുടെ വയറിലെ പേശികളിലും (ആബ്സ്) വശങ്ങളിലും പ്രവർത്തിക്കുന്നു. തുടകൾക്കും വയറിലെ പേശികൾക്കും ടോൺ ചെയ്യാനും ഇത് സഹായിക്കുന്നു. ഈ വ്യായാമം ചെയ്യുമ്പോൾ ചിലർ ചില തെറ്റുകൾ വരുത്തിയേക്കാം. അത് ഫലങ്ങളെ ബാധിക്കുക മാത്രമല്ല ബുദ്ധിമുട്ട് അല്ലെങ്കിൽ പരിക്കുകൾക്കും കാരണമായേക്കാം. ബൈസിക്കിൾ ക്രഞ്ചസ് എങ്ങനെ ശരിയായി ചെയ്യാം? നിങ്ങൾ ഒഴിവാക്കേണ്ട ചില സാധാരണ തെറ്റുകൾ ഒഴിവാക്കാം. നിങ്ങൾ ചെയ്യേണ്ടവയും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇതാ –
ഏതൊക്കെ കാര്യങ്ങൾ ചെയ്യണം?
* മലർന്ന് കിടക്കുക.
* ചെവികൾക്ക് പിന്നിലായി കൈകൾ വെക്കാം. തലയ്ക്ക് പിന്നിൽ കൈകൾ കോർത്ത് പിടിക്കുകയുമാകാം.
* അരയ്ക്ക് മേല്പോട്ടുള്ള ഭാഗം മാത്രം ഉയർത്തുക
* വലതുകാൽ നീട്ടി പിടിക്കുക. ഇടതുകാൽ മടക്കി നെഞ്ചിന്റെ ഭാഗത്തേയ്ക്ക് കൊണ്ടുവരാം.
* ഇനി ഇടതുകാൽ നീട്ടുകയും വലതുകാൽ നെഞ്ചിനോട് ചേർത്ത് കൊണ്ടുവരാൻ ശ്രമിക്കുകയും വേണം.
* അതായത് കിടന്നുകൊണ്ട് ഒരു സൈക്കിൾ ചവിട്ടുന്നത് പോലെ ചെയ്യാൻ ശ്രമിക്കണം.
* ഈ വ്യായാമം ചെയ്യുമ്പോൾ നിങ്ങളുടെ തോൾഭാഗം തറയിൽ നിന്ന് അല്പം ഉയർത്തി പിടിക്കാൻ ശ്രദ്ധിക്കുക.
ഒഴിവാക്കേണ്ട കാര്യങ്ങൾ
* കൈകൾ കൊണ്ട് കഴുത്തിന് പ്രഷർ നൽകാതിരിക്കാൻ ശ്രദ്ധിക്കുക.
* ചെറിയ രീതിയിൽ മാത്രം കാലുകൾ ചലിപ്പിക്കുന്നത് ഒഴിവാക്കുക.
* ചെയ്യുന്ന വ്യായാമം കൃത്യമായി ചെയ്യാതെ എന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
വണ്ണം കുറയ്ക്കാൻ കസേരയിലിരുന്ന് ചെയ്യാം ഈ വ്യായാമം
1. മേല്പോട്ടുള്ള ശരീരം ഉയർത്താൻ കൈകൾ ഉപയോഗിക്കരുത്-
സാധാരണയായി, ആളുകൾ കഴുത്തിന് പിന്നിൽ കൈകൾ വയ്ക്കുകയും കാൽമുട്ടുകൾ കൈമുട്ടിനോട് അടുപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ കഴുത്ത് ഈ രീതിയിൽ വലിക്കുന്നത് കഴുത്തിൽ പിരിമുറുക്കത്തിന് ഇടയാക്കും. അതിനാൽ, നിങ്ങളുടെ കൈകൾ നിങ്ങളുടെ ചെവിക്ക് മുന്നിൽ വയ്ക്കുന്നത് തലയിൽ ബലം കൊടുക്കുന്നത് ഒഴിവാക്കാൻ സഹായിക്കും.
2. ഒരു കാൽ മുമ്പോട്ടും മറ്റേ കാൽ പിന്നോട്ടും
പലരും വ്യായാമത്തിലൂടെ രണ്ട് കാലുകളും ഒരേ സ്ഥാനത്ത് നിലനിർത്തുന്നു. നിങ്ങളുടെ ഒരു കാൽമുട്ടിനെ മുകളിലെ ശരീരത്തിലേക്ക് അടുപ്പിക്കുമ്പോൾ, മറ്റേ കാൽ നീട്ടി പിടിക്കണം.
ശ്രദ്ധിക്കുക: ഉപദേശം ഉൾപ്പെടെയുള്ള ഈ ഉള്ളടക്കം പൊതുവായ വിവരങ്ങൾ മാത്രം നൽകുന്നു. ഇത് ഒരു തരത്തിലും ഒരു വിദഗ്ദ്ധ വൈദ്യോപദേശത്തിന് പകരമാവില്ല. കൂടുതൽ വിവരങ്ങൾക്ക് എല്ലായ്പ്പോഴും ഒരു സ്പെഷ്യലിസ്റ്റിനെയോ നിങ്ങളുടെ സ്വന്തം ഡോക്ടറെയോ ബന്ധപ്പെടുക.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : right way to do bicycle crunches to burn belly fat
Malayalam News from malayalam.samayam.com, TIL Network