ഹൈലൈറ്റ്:
- ഹൃഷികേശ് കുമാർ എന്ന് പേരുള്ള യുവാവിന്റെ റിസൾട്ട് പേപ്പറിൽ ചിത്രം അനുപമ പരമേശ്വരന്റേത്.
- ചിത്രങ്ങൾ പുറത്ത് വന്നതോടെ നിരവധി ഉദ്യോഗാർത്ഥികളാണ് STET 2019 റിസൾട്ടിൽ വ്യാപകമായ ക്രമക്കേടുണ്ട് എന്നാരോപിക്കുന്നത്.
- രണകക്ഷിയായ ജനതാദൾ (യുണൈറ്റഡ്) നേതാവ് ഗുലാം ഗൗസ് “ചെറിയ തെറ്റുകൾ സഭാവിക്കാറുണ്ട്”, എന്ന് പ്രതികരിച്ചു.
റിസൾട്ട് പേപ്പറിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ നിരവധി ഉദ്യോഗാർത്ഥികളാണ് STET 2019 റിസൾട്ടിൽ വ്യാപകമായ ക്രമക്കേടുണ്ട് എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവായ തെജസ്വി യാദവും ബീഹാർ അസ്സംബ്ലിയിൽ സർക്കാരിനെ ഇക്കാര്യത്തിൽ കടന്നാക്രമിച്ചു. ക്രമക്കേടില്ലാതെ ഓരോ സർക്കാർ ജോലിപോലും ബിഹാറിൽ നൽകുന്നില്ല എന്നാണ് തേജസ്വിയുടെ ആരോപണം.
149 കൂടെപ്പിറപ്പുകൾ! പേര് ഓർത്തുവയ്ക്കാൻ അച്ഛന്റെ ഐഡിയ വെളിപ്പെടുത്തി യുവാവ്
ബിഹാർ സർക്കാരിനെതിരായ യാദവിന്റെ ആരോപണത്തോട് പ്രതികരിച്ച ഭരണകക്ഷിയായ ജനതാദൾ (യുണൈറ്റഡ്) നേതാവ് ഗുലാം ഗൗസ് “ചെറിയ തെറ്റുകൾ സഭാവിക്കാറുണ്ട്, പ്രത്യേകിച്ചും ഫലങ്ങൾ ഒന്നിച്ചു പ്രഖ്യാപിക്കുമ്പോൾ” എന്ന് പ്രതികരിച്ചു. “തെറ്റ് തിരുത്തും, സംസ്ഥാനത്തെ നിരവധി ജനങ്ങൾക്ക് തൊഴിൽ നൽകാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു,” അദ്ദേഹം പറഞ്ഞു.
STET പേപ്പർ ഒന്ന് വിജയകരമായി യോഗ്യത നേടിയവർ 9, 10 ക്ലാസുകൾ പഠിപ്പിക്കാൻ യോഗ്യരാണ്. പേപ്പർ II യോഗ്യത നേടിയവർ 11, 12 ക്ലാസുകൾ പഠിപ്പിക്കാൻ യോഗ്യരാണ്.
മുങ്ങിത്താഴുന്ന ‘സ്ത്രീയെ’ രക്ഷിച്ച് ഫയർഫോഴ്സ്… പക്ഷെ ട്വിസ്റ്റ്
ഇതാദ്യാമായല്ല നടിയുടെ ചിത്രം സംസ്ഥാനതല പരീക്ഷാ ഫലങ്ങളിൽ അബദ്ധത്തിൽ പ്രത്യക്ഷപ്പെടുന്നത്. 2019 ൽ 98.50 പോയിന്റുമായി ബീഹാർ പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ് വകുപ്പ് (പിഎച്ച്ഇഡി) പുറത്തിറക്കിയ ജൂനിയർ എഞ്ചിനീയർ തസ്തികയിലേക്കുള്ള മെറിറ്റ് പട്ടികയിൽ ബോളിവുഡ് നടി സണ്ണി ലിയോൺ ഇടം പിടിച്ചിരുന്നു. വാർത്ത വൈറലായതോടെ ഈ പിശക് പരിഹരിക്കുകയായിരുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : actress anupama parameswaran’s picture in bihar stet exam 2019 result
Malayalam News from malayalam.samayam.com, TIL Network