കോട്ടയം
സ്വർണവില ഇനിയും ഉയരാനാണ് സാധ്യത. കോവിഡ് 19 രണ്ടാം വരവ് നിമിത്തം സ്വർണ വ്യാപാരത്തിന് ഇടിവ് തട്ടിയിട്ടില്ലെന്ന് ജ്വല്ലറി ഉടമകളും വിപണി നിരീക്ഷകരും. സ്വർണവില 2020ൽ ഗ്രാമിന് 5220 രൂപ വരെ ഉയർന്നു. അത് രണ്ട് മാസം മുമ്പ് 3980 രൂപയായി താഴ്ന്നു. ചൊവ്വാഴ്ച വില 4445 ആയിരുന്നു. ബുധനാഴ്ച വീണ്ടും 30 രൂപ കൂടി കുറഞ്ഞ് 4415 രൂപ
യായി.
അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 2,075 ഡോളറാണ് വില. ഇപ്പോൾ സ്വർണവില കുതിക്കുന്നതിന്റെ പ്രധാന കാരണം കോവിഡ് വ്യാപനത്തെ തുടർന്നുള്ള ആഗോള മാന്ദ്യമാണെന്നാണ് കോട്ടയത്തെ പ്രമുഖ സ്വർണ വ്യാപാരികളുടെ അഭിപ്രായം. ഇനിയും വില വർധിക്കാനാണ് സാധ്യതയെന്നും അവർ പറഞ്ഞു. ബുധനാഴ്ച പവന് 35,560 രൂപയാണ് വില. എന്നാൽ സ്വർണ വ്യാപാരം സുരക്ഷിതമായി നിലനിർത്താനാണ് വിലയിൽ വർധനയും ഇളവുകളും കൊണ്ടുവരുന്നതെന്ന് വ്യാപാരികൾ പറഞ്ഞു.
2020ലെ ലോക്ഡൗണിന് ശേഷം സ്വർണ വ്യാപാരം പൊതുവേ കുറഞ്ഞിരുന്നു. മാസങ്ങൾക്ക് ശേഷം വീണ്ടും വ്യാപാരം മെച്ചപ്പെട്ടു. അതോടൊപ്പം സ്വർണം മുൻകൂട്ടി ബുക്ക് ചെയ്യുന്ന രീതിയും കൂടുതലായി നിലവിൽവന്നു. പിന്നീട് വ്യാപാരം താഴേക്ക് പോയിട്ടില്ല. സ്വർണ്ണവിലയിലെ ഇളവ് കാത്തിരിക്കുകയാണ് മലയാളികൾ. സ്വർണത്തിന് ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇവിടേക്ക് സ്വർണ കള്ളക്കടത്ത് വ്യാപകമായി നടക്കുന്നതിന്റെ കാരണവും അത് തന്നെ. ഈ ‘ഔദ്യോഗിക കൊള്ള’ അവസാനിപ്പിച്ചാൽ കള്ളക്കടത്തിനും അറുതി വരുമെന്ന് സ്വർണം –- വെള്ളി വ്യാപാരി സംഘടന സംസ്ഥാന പ്രസിഡന്റ് ജെസ്റ്റിൻ പാലത്ര പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..