മസ്കത്ത് > കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലേക്ക് ആവശ്യമായി ജീവന് രക്ഷാ ഉപകരണങ്ങള്‍ എത്തിക്കുന്ന കെയര്‍ ഫോര്‍ കേരള പദ്ധതിക്ക് ഒമാനില്‍ മികച്ച പ്രതികരണം. നോര്‍ക്കയുമായി ചേര്‍ന്ന് ഒമാനില്‍ നിന്നും ആദ്യ ഘട്ടമായി 25ഓളം ഓക്സിജന്‍ സിലണ്ടറുകള്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്പ്പെറേഷനിലേക്ക് അയച്ചു.
ഒമാനിലെ അറിയപ്പെടുന്ന പ്രവാസി വ്യവസായി ബാബില്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എസ്എം ബഷീര്‍ 10 ലക്ഷം ഇന്ത്യന്‍ രൂപയുടെ ചെക്ക് നോര്‍ക്ക വെല്‍ഫയര്‍ ബോര്‍ഡ് ഡയറക്ടര്‍ പി എം ജാബിറിനു കൈമാറി.. സിഎം നജീബ്, ടിസി റഹീം എന്നിവര്‍ സന്നിഹിതരായി.
കേരളത്തിന്റെ കൈത്താങ്ങിനായി മികച്ച രീതിയിലുള്ള സഹകരണമാണ് ഒമാനിലെ വിവിധ മേഖലകളിലെ പ്രവാസികള്‍ക്കിടയില്‍നിന്നും ലഭിക്കുന്നതെന്ന് കെയര്‍ ഫോര്‍ കേരള ഒമാന്‍ ടീം കോര്‍ഡിനേറ്റര്‍ പിഎം ജാബിര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കു ടീം ഒമാന്‍ കെയര്‍ ഫോര്‍ കേരള, Email: norkahelplineoman@gmail.com
വാട്്സ്ആപ്പ് : +968 99335751
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..